2013, മാർച്ച് 31, ഞായറാഴ്‌ച

നാറാണത്ത് ഭ്രാന്തന

സ്നേഹ സ്വരൂപിണി യായി വന്നെന്‍ മുന്നില്‍
പ്രേമ ചാപല്യം നിറഞ്ഞു എന്നില്‍
എന്നാലിന്നവള്‍ ഭദ്രകാളിയും 
ഞാന്‍ നാറാണത്ത് ഭ്രാന്തനും 

2013, മാർച്ച് 28, വ്യാഴാഴ്‌ച

സ്ത്രീ അബല ?

പുരുഷകേന്ദ്രീകൃതമായ കുടുംബസംവിധാനമാണ് നാട്ടില്‍ നിലവിലുള്ളത് ഇതാണോ നമ്മുടെ സ്ത്രീകളെ അബലകള്‍ ആക്കുന്നത് ?

സ്ത്രീകളും പീഡകരാ


സ്ത്രീകളും പീഡകരാ 

​ ചില ചെറ്റകള്‍ കൊറേഎണ്ണം ആണുങ്ങളെ പറയിക്കാന്‍ വേണ്ടി അവിടെയും ഇവിടെയും കുറെ പീഡനങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ട്ടിച്ചപ്പോള്‍ അതൊക്കെ നന്നായി ആഘോഷിച്ച ഫേസ്ബുക്ക് നേരമ്പോക്കികള്‍ ആയ കൊറേ മഹിളാമണികള്‍ ഉണ്ടിവിടെ. ആണുങ്ങളുടെ മേല്‍കുതിരകേറാന്‍ കിട്ടിയ ആ അവസരം അവര്‍ നന്നായിതന്നെ മുതലെടുത്തുകൊണ്ട് ലോകത്തുള്ള മുഴുവന്‍ ആണുങ്ങളും ഏതു പെണ്ണിനെ കിട്ടിയാലും തഞ്ചത്തിനും തക്കത്തിനും ചാമ്പാനും പീഡിപ്പിക്കാനും നടക്കുന്നവര്‍ ആണെന്നും കണ്ട്രോള്‍ തീരെയില്ലാത്ത കുതിരകള്‍ ആണെന്നുമൊക്കെ ഇവര്‍ പറയാതെ പറഞ്ഞ് ആനന്ദനിര്‍വൃതിയില്‍ ആറാടി .
ഓക്കേ .... ആണുങ്ങളിലെ ചില തെമ്മാടികൂട്ടങ്ങള്‍ ചെയ്ത പൊറുക്കാന്‍ ആവാത്ത ആ തെറ്റുകള്‍ പൊതുസമൂഹത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഞങ്ങളും അനുവദിച്ചു കൊടുക്കാനോ ന്യായീകരിക്കാനോ ഇല്ല എന്ന് മാത്രമല്ല അവന്മാരെയൊക്കെ അംഗവൈകല്യം വരുത്തി നരകിപ്പിക്കണം എന്ന അഭിപ്രായം ഉള്ളവര്‍കൂടിയാണ് ഞങ്ങള്‍ . കാരണം ഞങ്ങള്‍ മഹാ ഭൂരിപക്ഷവും ഞങ്ങളുടെ കീഴില്‍ ഉള്ള സ്ത്രീജനങ്ങളെ കരുതലും കാവലും സ്നേഹവും കൊടുത്തുകൊണ്ട് സംരക്ഷിച്ചുപോരുന്നവരാണ്‌. അച്ഛനമ്മമാരേക്കാൾ പെങ്ങന്മാരെ സ്നേഹിയ്ക്കുന്നതും പരിപാലിയ്കുന്നതും ഞങ്ങള്‍ ആണുങ്ങള്‍ സഹോദരന്മാർ, കാമുകിയ്കായി ജീവന്‍ വരെ നൽകാൻ തയ്യാറാകുന്നവര്‍ ഞങ്ങള്‍ ആണുങ്ങള്‍, കെട്ടിയ പെണ്ണിനെ മരണം വരെ സ്നേഹിയ്ക്കുന്നതും അവൾക്കു വേണ്ടതൊക്കെ ( വീട്,വാഹനം.മറ്റു സൌകര്യങ്ങള്‍) നല്കേണ്ടത് തന്റെ കടമയും അവകാശവുമാണെന്നു കരുതുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നതും ഭർത്താക്കന്മാരായഞങ്ങള്‍ ആണുങ്ങള്‍. അവള്‍ക്കും അവള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന കുഞ്ഞുങ്ങൾക്കും വേണ്ടി മണലാരണ്യങ്ങളിലും മറ്റ് നാടുകളിലും സ്വന്തം നാട്ടിലും ചോരയും നീരും വിയർപ്പുമൊഴുക്കുന്നവൻ ഞങ്ങള്‍ ആണുങ്ങള്‍. പെൺകുഞ്ഞ് ജനിയ്ക്കുമ്പോൾ മുതൽ കൈ വളരുന്നോ കാൽ വളരുന്നോ എന്നു നോക്കി, വിദ്യാഭ്യാസം നൽകി ഒടുവിൽ മറ്റൊരാളുടെ കൈപിടിച്ചേൽപ്പിയ്ക്കും വരെ കരളുരുകുന്നവര്‍ ഞങ്ങള്‍ അച്ഛൻമാരായ ആണുങ്ങള്‍. അങ്ങിനെയങ്ങിനെ ഞങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും പെണ്ണുങ്ങള്‍ക്കായി മാത്രം ജീവിച്ചുപോരുന്ന ഞങ്ങള്‍ പുരുഷന്മാര്‍ക്ക് നിങ്ങളില്‍ ചിലര്‍ ഇട്ടുതരുന്ന പേരാണ് "പീഡകര്‍" ,
പഴയ ആ അഞ്ചു സുന്ദരിമാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തുടങ്ങട്ടെ
ഇനി ഞങ്ങള്‍ ചിലത് ചോദിക്കട്ടെ പത്തു വയസ്സുള്ള ഒരു പിഞ്ചുമോളെ അഞ്ചുവര്‍ഷമായി നിരന്തരം ദ്രോഹിക്കാന്‍ അവസരം ഉണ്ടാകികൊടുത്തത്ആ കുഞ്ഞിന്റെ തള്ളയും തള്ളയുടെ തള്ളയുമായിരുന്നു രണ്ടും പെണ്ണുങ്ങള്‍ !!. അനാഥരായ ആണ്‍കുട്ടികളെ തന്റെ ഇന്ഗിതത്തിനു വേണ്ടി ഉപയോഗിച്ചത് ഒരു "ചേച്ചി" ആയിരുന്നു . കാമുകനെ നഷ്ടപെടാതിരിക്കാന്‍ പ്രായപൂര്ത്തിയാക്കാത്ത പെണ്മക്കളെ കാമുകന് സമര്‍പ്പിച്ചു കൊണ്ടിരുന്ന തള്ളയും സ്ത്രീ ആയിരുന്നു. ഭര്‍ത്താവ്മായി വഴക്കിടട്ട് ഭര്‍ത്താവിനെ തോല്‍പ്പിക്കാന്‍ വേണ്ടി കേട്ടിക്കാനായ മകളെ ലൈഗികമായി ഉപയോഗിച്ചെന്നു പറഞ്ഞു കേസ് കൊടുത്തു ഒരു തള്ളയെന്ന :പെണ്ണ്" ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോയ അച്ഛന്‍ അവിടെ വെച്ച് ആത്മാഹുതി ചെയ്തു . അച്ഛന്‍ പീഡിപ്പിച്ച മകളെന്ന ഖ്യാദി തനിക് വേണ്ടെന്ന തീരുമാനിച്ച ആ കുട്ടിയും അച്ഛന്റെ പിന്നാലെ പോയി, രണ്ടു ജീവനെ കുരുതി കൊടുത്തവള്‍ ആ തള്ള ഒരു പെണ്ണായിരുന്നു . കാമുകനോടപ്പം പൊറുതി തുടങ്ങാന്‍ മൂന്നു വയസ്സ് മാത്രമുള്ള കുരുന്നിന്റെ കഴുത്തില്‍ കാമുകനെ കൊണ്ട് കത്തിവെപ്പിച്ച ഒരു ശവം അതും ഒരു പെണ്ണായിരുന്നു. ആവര്‍ത്തിക്കപെട്ട പീഡനം സഹിക്കാതായപ്പോള്‍ വിസമ്മതം പ്രകടിപ്പിച്ച ഡ്രൈവറെ കത്തികേറ്റി കൊന്നതും നമ്മള്‍ വായിച്ചതാണ് . അങ്ങിനെ എത്രയെത്ര സംഭവങ്ങള്‍ നാള്‍ക്കുനാള്‍ നമ്മുടെ നാട്ടിലും മറുനാട്ടിലുമൊക്കെ നടന്നുവരുന്നു പക്ഷെ അങ്ങനെയുള്ളതോ സ്ത്രീകള്‍ മുന്‍കൈയെടുത്ത പുരുഷപീഡനങ്ങള്‍ ഒന്നുമേ ചര്‍ച്ചചെയ്യപ്പെടാറില്ല. സ്ത്രീക്ക് വേണ്ടി മാത്രം ചരിത്രവും വര്‍ത്തമാനവും ഭൂതവും എഴുതി സങ്കീര്‍ത്തനം മുഴക്കാന്‍ ലക്ഷങ്ങള്‍ ഉണ്ടിവ്ടെ 'പുരുഷന്‍ എന്നും വില്ലനാണ് ലൈഗിക അവിവേകി ദുഷ്ടന്‍ ...?' എവിടെയും
അവനെന്നും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നു. അവന്റെ രോദനങ്ങളള്‍ക്ക് എവിടെയും ഒരു വിലയുമില്ല ഒന്നും എവിടെയും എത്തപ്പെടുന്നുമില്ല ..
ഒരു സ്ത്രീ വിചാരിച്ചാല്‍ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് പുരുഷനെ പ്രതിയാക്കി തുറുങ്കിലടക്കാം. പെണ്ണിന്റെ വാക്കുകള്‍ക്ക് മാത്രമേ സത്യസന്ധതയുള്ളൂ. അവളുടെ വാക്കുകള്‍ക്ക് മാത്രമാണ് മാധ്യമങ്ങളും സമൂഹവും കാതു കൂര്‍പ്പിച്ചിരിക്കുകയുള്ളൂ സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള നിയമത്തെ ഇന്ന്സ്ത്രീ കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. സ്ത്രീധന നിയമങ്ങളും സ്ത്രീസംരക്ഷണ നിയമങ്ങളും നിരപരാധികളായ എത്രയോ പുരുഷന്മാരുടെയും സ്ത്രീകളുടെ തന്നെയും ജീവിതം തകര്‍ത്തെറിഞ്ഞിട്ടുണ്ട്.ഇന്നും ഇപ്പോഴും അതൊക്കെ ഒരു തുടര്‍ക്കഥയുമാണ്‌, കാമുകനുമായിയുള്ള ഒത്തുകളി കണ്ടു പിടിച്ചു അത്അ മകനെ അറിയിച്ച അമ്മായിമ്മയെയും മകനായ ഭര്‍ത്താവിനെയും ഗാര്‍ഹിക പീഡന കേസില്‍ കുരുക്കിയപ്പോള്‍ മകനെ ജീവന്ജീ തുല്യം സ്നേഹിച്ച വൃദ്ധ മാതാവ് മകന്റെ ദയനീയ അവസ്ഥയില്‍ മനം നൊന്ത് സ്വയം കഴുത്തറുത്തു മരിച്ചു. ഒളിച്ചോടിപ്പോയി കാമുകന്റെ കൂടെ കഴിയുന്ന ഭാര്യക്ക് ചെലവിന് കൊടുക്കണമെന്ന് കോടതി വിധിച്ചപ്പോള്‍ എന്റെ അമ്മയെ കൊന്ന എന്നെയും മക്കളെയും വഞ്ചിച്ച ആ ദുഷ്ടക്ക് ഒരു ചില്ലി കാശ് ഞാന്‍ കൊടുക്കില്ല എന്നും അതിനുള്ള ശിക്ഷ എനിക്ക് ഇപ്പൊ തന്നെ നലകന്മെന്നും കോടതിയോട് അഭ്യാര്തിക്കേണ്ടിവന്നു ഒരു പാവം പുരുഷന് എനിക്ക്ദൈ
ഗാര്‍ഹിക പീഡനവിരുദ്ധ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. കുടുംബ ബന്ധങ്ങളിലുള്ള വിള്ളലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും പിന്നിലുള്ള സ്ത്രീകളുടെ പങ്ക് പലപ്പോഴും ഇവിടെ ചര്‍ച്ച ചെയ്യാറില്ല . പുരുഷനൊരിക്കലും പീഡനമേല്‍ക്കാറില്ല. അവന്‍ പീഡിപ്പിക്കാറേയുള്ളു. എന്ന ഒരു ലോക തത്വം മുറുകെ പിടിച്ചിരിക്കയാണ്‌ എല്ലാവരും, നമ്മുടെ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓരോ എട്ടു മിനുട്ടിലും വിവാഹിതരായ ഓരോ പുരുഷന്‍മാര്‍നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നു. വിവിധ നഗരങ്ങളില്‍ നിന്നും ഒരോ വര്‍ഷവും ആയിരത്തിലധികം പുരുഷപീഡന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു .കോടതി വിധികളുടെ ആനുകൂല്യവും നിയമത്തിന്റെ പിന്‍ബലവും മുതലെടുത്ത് ചില സ്ത്രീകള്‍ 'സ്ത്രീപീഡനം' എന്ന ഉമ്മാക്കി കാണിച്ച് പുരുഷന്മാരെ വിരട്ടികൊണ്ടേയിരിക്കുന്നു .ദുര്‍മാര്‍ഗ്ഗ ജീവിതം നയിക്കുന്ന സ്ത്രീകള്‍ ദുഷ്ടലാക്കോടെ ഗാര്‍ഹിക പീഡന നിയമം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് പൊതുനന്മയ്ക്ക് അത്യാവശ്യമാണെന്നും 2008ല്‍ ഒരു വിവാഹമോചന കേസ് പരിഗണിക്കവെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധിഉണ്ടായിരുന്നു എന്നും ഓര്‍ക്കണം .
ഒരു ചാനല്‍ ചര്‍ച്ചയിലും പുരുഷനോട് അനുകമ്പയുള്ള വാക്കുകള്‍ ഉയര്‍ന്നുകേട്ടിട്ടില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുഴുനീള മുഖപ്രസംഗങ്ങളെഴുതുന്ന പത്രമാധ്യമങ്ങളൊന്നും പുരുഷ പീഡനത്തിനെതിരെ ഒരു കോളം പോലും നിരത്തി കണ്ടിട്ടില്ല. ഇനിയൊട്ടു നിരത്തുകയുമില്ല.
.
പുരുഷൻ.....എല്ലാം കഴിഞ്ഞൊടുവിൽ വാർധക്യത്തിൽ ആർക്കും വേണ്ടാതാകുന്നവൻ..വെറും കാവൽക്കാരൻ ​കാവല്‍ നായ ​​ .

ഇഖവാനുല്‍ മുസ്ലിമൂന്‍

പന്ടിതന്മാരാലും ബുദ്ധി ജീവികളാലും പ്രസിദ്ധമായ ഈജിപ്ടിലെ ഇഖ്വാനുല്‍ മുസ്ലിമൂന്‍ " മുസ്ലിം ബ്രദര്‍ ഹൂദ്‌ " പ്രസിദ്ധമായ അന്തര്‍ദേശീയ ഇസ്ലാമിക്‌ പ്രസ്ഥാനമാണ് . അവസാനം അവര്‍ ഈജിപ്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തിരിക്കുന്നു .സാമാന്യ മുസ്ലിംകളുടെ രാഷ്ട്രീയ മനോഭാവത്തില്‍ ഇസ്ലാമിക കാഴ്ചപാട് കൊണ്ടുവരുന്ന ഈ പ്രസ്ഥാനം അറബ്‌ രാജ്യങ്ങളിലെ ജനവിരുദ്ധ ഭരണാധികാരികള്‍ക്ക് പേടി സ്വപ്നം ആണ് .

വലിയ്യും മസിദ്ധനും

യദാര്‍ത്ഥ ഏക ദൈവ വിശ്വാസത്തില്‍ നിന്നും മുസ്ലിംകള്‍ വ്യതിചാലിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് " വലിയ്യ്യ്‌ " സങ്കല്‍പം , ദൈവം ചില പ്രത്യക ആളുകള്‍ക്ക് ചില കഴിവുകള്‍( അമാനുഷികത സിദ്ധി ) പ്രത്യകമായി നല്‍കിയിട്ടുണ്ട് എന്നും അത്തരക്കാര്‍ക്ക് അദൃശ്യ ജ്ഞാനം ഉണ്ടെന്നു കരുതുകയും പ്രചരിപ്പിക്കുകയും അത്തരം ആളുകളെ ദൈവത്തിന്റെ വലിയ്യുകള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. അവരെ കാണുന്നതും സാമീപ്യം നേടുന്നതു പുണ്യകരമായി കാണുന്നു . അവര്‍ മരണ പെട്ടാല്‍ അവരുടെ മക്ബരകളില്‍ പോയി ദര്‍ശനം നടത്തി പുണ്യം നേടുന്നു .അവരിലുള്ള ദിവ്യത്വം ആരോപിച്ചു അവര്‍ക്ക് ആഗ്രഹ സഫലീകരണത്തിന് കഴിവ് ഉണ്ട് എന്നും കരുതുന്നു.ഇത്തരത്തില്‍ ഉള്ള വിശ്വാസം ചിലപ്പോള്‍ പ്രവാചരെക്കാള്‍ ഉന്നതരോ ദൈവത്തോളം വലിവരോ ആയി ഇത്തരക്കാരെ കാണുകയും ചെയ്യുന്നു. ദൈവത്തോട് പറയേണ്ടത്‌ അവരോടു പറയുന്നു പ്രാര്‍ത്തിക്കുന്നു , അവരുടെ പൊരുത്തം ആഗ്രഹിക്കുന്നു ,ഗുരുത്വക്കേട്‌ ഭയപ്പെടുന്നു . ഇത്തരത്തിലുള്ള വിഡ്ഢി " സിദ്ധ സങ്കല്‍പം " മുസ്ലിം സമൂഹത്തിനു ഏല്‍പ്പിച്ച വിശ്വാസ ജീര്‍ണതക്ക് കയ്യും കണക്കുമില്ല 

കണ്ണീരി

ഗള്‍ഫ്‌ എന്ന പച്ചപ്പ് നമ്മുടെ നാടിനു ഒരുപാട് പുരോഗതി തന്നിട്ടുണ്ട് , എന്നാല്‍ അതൊക്കെ ഒരുപാട് പേരുടെ കണ്ണീരിന്റെ ഉപ്പുരസം പുരണ്ടതാ .

മാര്കിസം

ഹേഗലിന്റെ വൈരുദ്ധ്യാത്മക വാദവും ഫുഇയര്‍ബാക്കിന്റെ ഭൌതിക വാദവും ചേര്‍ന്നതാണ് മാര്‍കിസന്‍ ദര്‍ശനം .എന്നാല്‍ തന്റെ ദര്‍ശനത്തെ കൃത്യമായും വ്യക്തമാക്കുന്ന ഒരു ഗ്രന്ഥം പോലും സത്യത്തില്‍ മാര്‍ക്സ്‌ എഴുതിയിട്ടില്ല , പലയിടങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന പല നിലക്കും വ്യഖ്യാനിക്ക്കാവുന്നതുമായ കുറച്ചു ലേഖനങ്ങളും ലേഖനങ്ങളിലെ പരമാര്‍ഷനഗലും . ഇത്തരം ഒരു പാട് അവ്യക്തതകള്‍ മാര്‍കിസന്‍ ദര്‍ശനഗളില്‍ അങ്ങോളം ഇങ്ങോളം കാണാന്‍ കഴിയും.

ഗള്‍ഫ്‌ എന്ന പച്ചപ്പ്

ഗള്‍ഫ്‌ എന്ന പച്ചപ്പ് നമ്മുടെ നാടിനു ഒരുപാട് പുരോഗതി തന്നിട്ടുണ്ട് , എന്നാല്‍ അതൊക്കെ ഒരുപാട് പേരുടെ കണ്ണീരിന്റെ ഉപ്പുരസം പുരണ്ടതാ . വിരഹത്തിന്റെ നോവിനു ആഴകടലിനോളം ആഴമുണ്ട് താനും .
ഇവിടെ വരുന്നവര്‍ നല്ല ഒരു ശതമാനവും കുറഞ്ഞ കാലത്തേക്ക് ( ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ) എന്നും പറഞ്ഞു വരുന്നവരാ . പക്ഷെ വന്നു പെട്ടാല്‍ ആ രണ്ടു വര്‍ഷത്തെ അവന്‍ ശതം കൊണ്ട് ഗുണിച്ചാലും ഇവിടുന്നു തിരിച്ചു പോവാന്‍ കഴിയാത്ത പ്രശ്നങ്ങളില്‍ ( സ്വയം ഉണ്ടാക്കുന്നതു...) പെട്ട് നട്ടം തിരിയുന്നു , ദൈവം തന്ന ആയുസ്സും അതിലേക്കു പത്താളുടെ ആയുസ്സ് കടമെടുതാലും തീരാത്ത പ്രശ്നങ്ങളില്‍ അവന്‍ ആടിയുലയുന്നു .
ഗള്‍ഫുകാരന്‍ നല്ല ഫലം തരുന്ന മാവ് പോലെയാണ് . നല്ല തണ്ടും തടിയും ഭംഗിയും കായ്ഫലവും ഉണ്ട് പക്ഷെ എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി . ഒരു മരവും സ്വന്തം കായ്‌ കനികള്‍ ഭക്ഷിക്കുന്നില്ലല്ലോ ! അവന്‍ സ്വപ്ന സാക്ഷാകാരമായി കെട്ടിപോക്കുന്ന മണി മന്ദിരങ്ങളില്‍ അവന്‍ അന്തിയുരങ്ങുന്നില്ല വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ അവന്‍ യാത്രചെയ്യുന്നില്ല . അധ്വാനിക്കുന്നത് അനുഭവിക്കാന്‍ വിധി ഇല്ലാത്ത വിഡ്ഢികള്‍ .

ഇമാം ഗസ്സാലി

ഇമാം ഗസ്സാലിയുടെ മഹത്തായ സംഭാവന എന്ന് പറയുന്നത് മത പണ്ഡിതരുടെ വരട്ടു വാദത്തെയും സൂഫിസത്തിന്റെ അദ്ധ്യാത്മികാത്യന്തികഥയും സംയോജിപ്പിച്ചു എന്നതാണ് , ഇമാം ഗസ്സാലിക്ക് ശേഷം കൂടുതല്‍ പണ്ഡിതര്‍ സൂഫിസതോട് അടുക്കുവാന്‍ തുടങ്ങുകയും അങ്ങിനെ സൂഫികളില്‍ ഉലമാക്കളുടെ ആവിര്‍ഭാവം വര്‍ദ്ധിച്ചു .

സത്വത്തെ തിരിച്ചറിയാത്ത സ്ത്രീ

സ്വ സത്വത്തെ തിരിച്ചറിയാത്ത സ്ത്രീ സ്വശക്തിയെ തിരിച്ചറിയാത്ത , കടമകള്‍ മറന്ന സ്ത്രീ ഇപ്പോള്‍ കിടന്നു നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല .

സ്ത്രീ പക്ഷ

ഞാനും സ്ത്രീ പക്ഷ വാദിയാകുകായാണ്. പുരുഷന്മാരെ പോലെ തന്നെ വസ്ത്രം ധരിക്കാന്‍ ഉള്ള അവകാശം സ്ത്രീകള്‍ക്കും കൊടുക്കണം .

അവതാരം , പുനര്‍ജ്ജന്മം

മുസ്ലിംകള്‍ക്കിടയില്‍ അവതാരം , പുനര്‍ജ്ജന്മം എന്നീ വിശ്വാസങ്ങള്‍ക്ക് പ്രചാരം നല്‍കിയ ശിയാ തത്വ സംഹിതകള്‍ക്ക് തുടക്കം കുറിച്ച ഇബ്നുസബായി എന്ന മുന്‍ ജൂതനായിരുന്നു.

ഒരു ശാസ്ത്രീയ സിദാന്ധം

ഒരു ശാസ്ത്രീയ സിദാന്ധം എന്ന നിലക്ക് ഏറ്റവും കുറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വിപുലമായ അനന്ദമായ നിഗമനങ്ങള്‍ ലോകത്തിനു സമര്‍പ്പിക്കപെട്ടു എന്നതാണ് പരിണാമ സിദ്ധാന്തത്തിന്റെ പോരായ്മയും അസാധൂകരണവും . സെന്റ്‌ ആഗാസ്റിനും 350-430 ,സെന്റ്‌ തോമസ് അകിനാസും 1225-1274 എന്നീ കലഗട്ടത്തില്‍ സൃഷ്ടിയെ ക്രമേണയുള്ള നിവര്‍ത്തലായി കണ്ടിരുന്നു .എന്നാല്‍ ഈ അര്‍ത്ഥത്തില്‍ അല്ലാതെ പദാര്‍ഥത്തിന്റെ അന്ടമായ്‌ ഗതിവിധികളുടെ ഫലമായി ,അബോടപൂര്‍വമായും ലക്ഷ്യരഹിതമായും ഉരുത്തിരിയുന്ന പ്രക്രിയ എന്ന നിലക്കാണ് ചാള്‍സ് ഡാര്‍വിന്‍ 1809-1882 പരിണാമ സിദ്ധാന്തം മുന്നോട്ടുവെച്ചത് . എന്നാല്‍ നമുക്ക് ദുരൂഹമായ ഒന്നാണ് ഡാര്‍വിന്‍ തന്റെ പൊട്ട തിയറി 1859 ല്‍ പുറത്തിറക്കി എട്ടു വര്‍ഷത്തിനുള്ളില്‍ തന്നെ പാരമ്പര്യത്തിന്റെ ശാസ്ത്രീയ അടിസ്താനെതെ കുറിച്ച് " ഗ്രിഗല്‍ മേന്ടലിന്റെ സിദാന്ധം 1866 ല്‍ പുറത്തിറക്കി . സത്യത്തില്‍ മേന്ടലിന്റെ പാരമ്പര്യ നിയമം ഡാര്‍വിന്റെ പരിണാമ വാദത്തിനെതിരായ തെളിവുകള്‍ സമര്‍പ്പിക്കുന്നു .

‘ആരാധ്യനയിട്ടു ആരുമില്ല അല്ലാഹു അല്ലാതെ’

‘ആരാധ്യനയിട്ടു ആരുമില്ല അല്ലാഹു അല്ലാതെ’ എന്ന ലളിതമായ ഇസ്ലാമിന്റെ പ്രതിജ്ഞാവാക്യം, യഥാര്‍ത്ഥ മനുഷ്യപ്രകൃതിക്ക് ഏറ്റവും യോജിച്ചതാണെങ്കിലും പരമ്പരാഗതമായി ബഹുദൈവാരാധനയില്‍ മുഴുകിയവര്‍ക്ക് അത് വളരെ പ്രയാസമുള്ള കാര്യമായി അനുഭവപ്പെടുന്നു. അവരുടെ ബുദ്ധിയും വിജ്ഞാനവുമെല്ലാം ബഹുദൈവാരാധനയെ ന്യായീകരിക്കുവാനും സ്ഥാപിക്കുവാനും ഉപയോഗപ്പെടുത്തുക എന്നല്ലാതെ, പ്രപന്ജ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന സത്യം ഗ്രഹിക്കാന്‍, അവരുടെ ബുദ്ധിയും വിജ്ഞാനവും ഒന്നും സഹായകമാവുന്നില്ല. ലൌകിക വിഷയങ്ങളെല്ലാം വളരെയധികം ബുദ്ധിയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യുന്നവര്‍, ആരാധനയുടെ വിഷയം വരുമ്പോള്‍ അന്ധമായ അനുകരണ ത്തിന്റെയും പാരമ്പര്യത്തിന്റെയും മാര്‍ഗം സ്വീകരിക്കുന്നു. ബുദ്ധിക്കും വിവേകത്തിനും ആ രംഗത്ത് സ്ഥാനമില്ല എന്ന നിലപാടാണ്‌ അധികമാളുകളും കൈകൊള്ളുന്നത്‌. copy

മനോഭാവം

അമൃത എന്ന കുട്ടി തന്നെ അസഭ്യ്‌മ് പറഞ്ഞ ചെറുപ്പക്കാരെ കൈ കാര്യം ചെയ്തത് നല്ല വാര്‍ത്ത‍ തന്നെയാണ് ,( സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല ) പെണ്ണുങ്ങളെ പെരുവഴിയില്‍ കണ്ടാല്‍ അന്യ ഗ്രഹത്തില്‍ നിന്നും വന്നവരെ പോലെ കരിന്കണ്ണ്‍ വെച്ചുള്ള ഫുള്‍ ബോഡി സ്കാനിങ്ങും മോന്തയില്‍ നിന്നും കയ്യെട്ടുക്കാന്‍ തോന്നാത്ത വൃത്തികെട്ട കമന്റും ചില തെരുവ് നായ്ക്കളുടെ ആണത്തം പ്രകടിപ്പിക്കള്‍ ആണ് , തന്റെ വീട്ടിലും കുടുംബത്തിലും പെണ്ണുങ്ങള്‍ ഉണ്ടെന്ന കാര്യം ഈ ആണ്‍പിരന്നവന്മാര്‍ ഓര്‍ക്കാറില്ല . ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് അതല്ല , ഇന്ന് നമ്മുടെ സഹോദരിമാരില്‍ ചിലര്‍ക്ക് ദല്‍ഹി സംഭവത്തോടെ മൊത്തം അന്നുങ്ങളോട് കലിയാണ്,ഒരു തരം ജന്മ ശത്രുക്കളെ പോലെയാണ് സ്വന്തം വീട്ടില്‍ പോലും ഇവരില്‍ ചിലര്‍ തങ്ങളുടെ പിതാവിനോടും സഹോദരനോട് പോലും ഈ മനോഭാവം കാണിക്കുന്നു . എന്തെ നമ്മുടെ സ്ത്രീകള്‍ക്ക് തിരിച്ചറിവ് നഷ്ടമായോ

തൌഹീട് പ്രചാരണം മുജാഹിദു സ്റ്റൈല്‍

അടി പിടി കൂടല്‍ ,വിഴുപ്പലക്കല്‍ ,പരസ്പരം ചളിവാരി ഏറിയല്‍ ഇതിന്റെ പേരോ ഇസ്ലാമിക പപ്രബോധനം ?

യുക്തിവാദം

ജനാതിപത്യ രാജ്യമായ നമ്മുടെ രാജ്യത്ത്മറ്റെല്ലാവരെയും പോലെയുള്ള സ്വാതന്ത്ര്യം യുക്തിവാദത്തിനും ഉണ്ട് . എന്നാല്‍ കൊവൂരും ജോസഫും കൃഷ്ണപിള്ള യും കിണഞ്ഞു ശ്രമിച്ചിട്ടും ഇവിടെ ഒരു നവോഥാനവും കരുപിടിപ്പിക്കാന്‍ കഴിയാതപ്പോഴാണ് ജബാറിനെ പോലുള്ളവര്‍ സ്വന്തം ബലഹീനത മനസ്സിലാക്കാതെ ഉറഞ്ഞു തുള്ളുന്നത് . ശൂന്യതയില്‍ നിന്നും ഒന്നും പടുത്തുയരതാനാവില്ല എന്ന സത്യം മനസ്സിലാക്ക്കാത്തവര്‍ ആണ് യുക്തിവാദികള്‍ .

തൌഹീട്

കാലാ കാലാങ്ങളായി പലവിധ സമുദായങ്ങളിലേക്കു നിയോഗിക്കപെട്ട ദൈവ ദൂതരിലൂടെ വിശദീകരിക്കപെട്ട " ഏക ദൈവ വിശ്വാസ " സിദ്ധാന്തം അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ) യിലൂടെ ഒന്നുകൂടെ സ്ഥിരപ്രതിഷ്ഠ നേടി .അതായിരുന്നു അദ്ദേഹത്തിന്റെ ദൌത്യവും .അദ്ദേഹം പഠിപ്പിച്ച ലാ ഇലാഹ ഇല്ലള്ളാ എന്ന ആദ്യ സാക്ഷ്യ വചനം തന്നെയാണ് ആദം മുതലുള്ള പ്രവാചകര്‍ ജനങ്ങളിലേക് എത്തിച്ചു മതത്തിന്റെ ഇസ്ലാമിന്റെ അടിത്തറ . മുന്‍കാല പ്രവാചകര്‍ എല്ലാം മരണപെട്ടു ഏറെ താമസിയാതെ തന്നെ അവരുടെ സമുദായങ്ങള്‍ വിഗ്രഹങ്ങളെയും മറ്റും ആരാധിക്കാന്‍ തുടങ്ങുകയും പ്രവാചക അധ്യാപനങ്ങള്‍ വിസ്മരിക്കുകയുമം ചെയ്തു . എന്നാല്‍ മുഹമ്മദ്‌ നബി (സ) സമുദായം തിരു നബി പഠിപ്പിച്ച ലാ ഇലാഹ് ഇല്ലള്ളാ എന്ന് ഉച്ചരിച്ചും കൊണ്ടാണ് ഏക ദൈവ വിശ്വാസത്തില്‍ നിന്നും മാറി നിന്നതും വ്യതിച്ചലിച്ചതും. അവര്‍ ഏക ദൈവ വിശ്വാസി എന്ന് പറഞ്ഞാണ് മറ്റുള്ളവരെ ആരാധിക്കുകയും സഹായം തേടുകയും ചെയ്യുന്നത് ..

സമ്പൂര്‍ണ മതം

ഇസ്ലാമിന് അതിന്റേതായ രാഷ്ട്രീയ ,സാമൂഹിക,സാമ്പത്തിക, കുടുംബ വീക്ഷണങ്ങള്‍ ഉണ്ട് .അതായത് മനുഷ്യ ജീവിതത്തിന്റെ സകലമാന മേഖലകളെയും അത് സ്പര്‍ശിക്കുന്നു .അതിനാല്‍ തന്നെ ഇസ്ലാം സമ്പൂര്‍ണ്ണമാണ്. ഇതിനോട് വിയോജിപ്പ് ഉള്ളവര്‍ കാര്യ കാരണ സഹിതം വിയോജിക്കുക .

സ്ത്രീ ഇസ്ലാമില്‍

മുഹമ്മദ്‌ നബി(സ)യുടെ കാലത്ത്‌ ഒരു സഹാബി തന്റെ മകളെ അവളുടെ സമ്മതമില്ലാതെ ഒരുവന്‌ വിവാഹം ചെയ്‌തു കൊടുത്തു. മകള്‍ പിതാവിനെതിരെ നബിക്ക്‌ പരാതി നല്‍ കി. ഇത്തരം പരാതികള്‍ക്ക്‌ വകുപ്പുണ്ടെന്ന ബോധം പോലും ഇന്നത്തെ കാലത്ത് ആര്‍ക്കും അറിയില്ല .നമ്മുടെ സോടരിമാര്‍ക്ക് പോലും. റസൂല്‍(സ) പരാതി സ്വീകരിക്കുകയും വിവാ ഹം റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്‌തു. അപ്പോള്‍ ആ മകളുടെ ഭാഗത്ത്‌ നിന്നുണ്ടായ ഈ പ്രസ്‌താവന വളരെ പ്രധാനം. ``അല്ലാഹുവിന്റെ റസൂലേ! ഇപ്പോള്‍ ഞാനീ വിവാഹം സ്വീകരിച്ചിരിക്കുന്നു. എന്റെ സഹോദരിമാര്‍ക്ക്‌ ഈ വിഷയത്തിലുള്ള അവകാശം വ്യക്തമാവണമെന്നു മാത്രമേ എനിക്ക്‌ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.''

(ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ച് ആശങ്ക പെടുന്ന മഹാന്മാര്‍ക്കായി ....)

പള്ളിയും ആര്‍ഭാടവും

എ പി ഉസ്താദ് നാല്പതു കോടിയുടെ പള്ളിക്ക് പണിയാന്‍ പോവുന്നു . എവിടേക്കാണ് നമ്മുടെ മത നേതാക്കളും ഭരണാധികാരികളും സമൂഹാം മൊത്തവും പോവുന്നത് . ആര്‍ഭാടം സമൂഹത്തിന്റെ ഒഴിച്ച് കൊടാന്‍ പറ്റാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു . പുതിയ വീടിനു സ്ഥലം വാങ്ങാന്‍ ആലോചിക്കുമ്പോള്‍ തുടങ്ങുന്നു പതിവുകള്‍ (പാര്‍ടികള്‍ ) സ്ഥലം വാങ്ങിയാ പാര്‍ട്ടി അതില്‍ തറ കെട്ടിയാല്‍ പാര്‍ട്ടി ചുമര്‍ കെട്ടി തുടങ്ങിയാല്‍ അന്ന് പാര്‍ട്ടി , അങ്ങനെ തുടങ്ങുന്നു പാര്‍ട്ടികള്‍ എവിടെയും എന്തിനും പാര്‍ട്ടി , പാര്‍ട്ടി ഇല്ലാതെ മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത ഒരവസ്ഥ നാട്ടില്‍ സംജാതമായിരിക്കുന്നു . അപ്പോള്‍ പിന്നെ ആ സമുദായത്തില്‍ നിന്നും പള്ളിയെ മാത്രം എന്തിനാ മാറ്റി നിറുത്തുന്നത് അല്ലെ ? നമ്മുടെ കേരളത്തില്‍ ജമാഅത്തായി മുസ്ലിംകള്‍ക്ക് ഒത്തു കൂടി നമസ്കരിക്കാന്‍ പള്ളി ഇല്ലാത്ത എത്ര എത്ര സ്ഥലങ്ങള്‍ ഉണ്ട് . അവ കണ്ടെത്തി പള്ളി പണിയാന്‍ ഇവര്‍ക്കെന്താ മടി ? വീടും കൂടും ഇല്ലാത്ത എത്ര എത്ര കുടംബങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് അവര്‍ക്ക് ഒരു കൂര വെക്കാന്‍ ഇത്തിരി സ്ഥലം കണ്ടെത്താന്‍ നമ്മുടെ സുസങ്ങടിത സുന്നി മുജാഹിദു ജമാഎത് കാര്‍ക്ക് ആവില്ലേ . ദീനീ പ്രബോടനത്തിന്റെയും തുഹീട് വിശദീകരനത്തിന്റെയും ഒക്കെ പേരില്‍ മാമാങ്കം നടത്താന്‍ നാട് തോറും കെട്ടുന്ന ഫ്ലാക്സിന്റെ കാശ് മതി . ഒരു പാവം മുസല്‍മാന്റെ കണ്ണീരു ഒപ്പാന്‍ .വിശ്വാസികളുടെ ഭക്‌തിപാരവശ്യം മുഴുക്കെ ഊറ്റിയെടുത്താണല്ലോ ഈ ധൂര്‍ത്തു ഒക്കെ അല്ലെ ! ആരാധനാലയങ്ങള്‍ ഏതു മതസ്ഥരുടേതാണെങ്കിലും അവയുടെ ലക്ഷ്യം വിശ്വാസികള്‍ക്ക്‌ മനസ്സാന്നിധ്യത്തോടെയും സ്വകാര്യമായും സൌകര്യപരമായും പടച്ചവനോട് പ്രാര്‍ഥിക്കാനും അങ്ങിനെ ആത്‌മീയ നിര്‍വൃതിക്കാവശ്യമായ കര്‍മങ്ങള്‍ ചെയ്യാനും വേദികളായി വര്‍ത്തിക്കുക എന്നതാണ് . ആരാധനാരീതികളനുസരിച്ച്‌ അവയുടെ വലിപ്പവും ആകൃതിയും വ്യത്യാസപ്പെടാം വിത്യാസപെടുകയും വേണം ,കാരണം നൂറാള്‍ കൂടുന്ന ഇടതു പത്താളുകളുടെ മാത്രം സൗകര്യം ഉണ്ടായാല്‍ ഉള്ള ബുദ്ടിമുട്ടു നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ .. അതത് പ്രദേശത്തിന്റെ ആവശ്യത്തിന് അനുസരിച്ചായിരിക്കണം അവയുടെ നിര്‍മാണം . അതുപോലെ ആത്‌മീയതയുടെയും ഭക്‌തിയുടെയും ചൈതന്യം താല്‍പര്യപ്പെടുന്നത്‌ ആരാധനാലയങ്ങള്‍ പരമാവധി ലളിതവും അനാര്‍ഭാടവും ആയിരിക്കണമെന്നാണ്‌. "" `മസ്‌ജിദുകള്‍ ആര്‍ഭാടപൂര്‍ണമാക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല' ""എന്ന്‌ പ്രവാചകന്‍ പറഞ്ഞത്‌ അക്കാര്യം മനസ്സില്‍വെച്ചുകൊണ്ടാണ്‌. പണക്കൊഴുപ്പും ധൂര്‍ത്തും പൊങ്ങച്ചവും മാത്സര്യവും പ്രകടിപ്പിക്കാനുള്ള വേദികളായി ആരാധനാലയങ്ങള്‍ മാറുമ്പോള്‍ അവയുടെ ലക്ഷ്യം പൂര്‍ണമായും അട്ടിമറിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. മദീനയില്‍ പ്രവാചകന്‍െറ ശ്രേഷ്‌ഠ മസ്‌ജിദ്‌ മണ്ണുകൊണ്ടുള്ള ഇഷ്ടികയും ഈത്തപ്പനത്തടിയും ഓലയും കൊണ്ടാണ്‌ നിര്‍മിതമായിരുന്നതെന്ന്‌ ചരിത്രം പറയുന്നു. എന്നാല്‍ ഇന്ന് ആ തിരുമേനിയുടെ പള്ളിയുടെ ആര്‍ഭാടം കണ്ടവര്‍ക്ക് അറിയാം . ആര്‍ഭാടത്തിന്റെ തള്ളിപ്പ് എത്രയാണെന്ന് . ( അല്‍ഹംടുലില്ലാഹു ആ ഖബറിടം അവര്‍ വെറുതെ വിട്ടു ) നാല്‌ പ്രവാചകശിഷ്യന്മാരുടെ കാലത്തും ആ പള്ളികള്‍( ൯ മക്ക/മദീന )ആര്‍ഭാടപൂര്‍വം പുതുക്കിപ്പണിയാന്‍ ശ്രമങ്ങളൊന്നും ഉണ്ടായില്ല. പില്‍ക്കാലത്ത്‌ രാജഭരണകാലത്താണ്‌ പള്ളികള്‍ ഗംഭീര സൗധങ്ങളായി പണിയുന്ന സംസ്‌കാരം ഉടലെടുത്തത്‌. സ്വര്‍ണവും വെള്ളിയും മാര്‍ബിളും വിലയേറിയ മറ്റു സാമഗ്രികളും ഉപയോഗിച്ചു. ശില്‍പകലയുടെ വിശ്വോത്തര മാതൃകകളാക്കി ദേവാലയങ്ങള്‍ നിര്‍മിക്കുന്ന ജ്വരം പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌ തുടങ്ങുന്നത്‌. മറ്റു മതസ്ഥരുമായുള്ള മത്സരങ്ങളില്‍ ജയിക്കണമെന്ന വികാരം ഇതിനൊരു പ്രധാന കാരണമായിരുന്നിരിക്കണം. നമ്മള്‍ കാണുന്ന ക്രൈസ്‌തവ ദേവാലയങ്ങളുടെ ഒരു പകര്‍ച്ച ഉണ്ടോ എന്ന് പോലും തോന്നിപോകും . മഹാനായ ഇബ്‌റാഹീമും പുത്രന്‍ ഇസ്‌മാഈലും വെറും കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ കഅ്‌ബാലയത്തിന്‍െറ കവാടം നൂറ്റാണ്ടുകള്‍ക്കു ശേഷം കനകനിര്‍മിതിയായി പരിവര്‍ത്തിക്കപ്പെടുന്ന എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി . അമൂല്യമായ പട്ടുവസ്‌ത്രങ്ങള്‍കൊണ്ട്‌ അത്‌ ആണ്ടുതോറും പൊതിയുന്നു ഇതാണോ പ്രവാചക മാതൃക ?
നമ്മളാണ് പോലീസ്
--------------------
ഭരണ കൂടം നമ്മുടെ പോലീസ് സേനയെ മര്‍ദന ഉപകരണമാക്കി മാറ്റി അവരെ സമൂഹത്തിന്റെ സാധാരണക്കാരുടെ പേടി സ്വപ്നവും ശ്ത്രുക്കളുമാക്കി മാറ്റുന്നു , എന്നാല്‍ തൊണ്ണൂറു ശതമാനവും പോലീസ് സെനാങ്ങകള്‍ സാധാരക്കാരില്‍ നിന്നും ആണ് , അതായത് സാധാരണക്കാരായ പൊതു ജനത്തിന്റെ അനിയനോ മകനോ ഭര്‍ത്താവോ അച്ഛനോ മറ്റു ബന്ടുക്കാലോ ആണ് അവരില്‍ ഭൂരിഭാഗവും . ( പണ്ട് ബ്രിട്ടീഷ്‌ കാര്‍ ചെയ്തതും ഇത് തന്നെയാണ് )
സാഹിത്യം 
----------

സാഹ്യത്യം വശ്യവും എന്നാല്‍ വേശ്യാലയവും ആണ് .
ആത്മീയം
------------

ആത്മീയ ജീവിതത്തിലെ വിപണിയിലെ " കള്‍ട്ടുകള്‍"""' ഭൂമിയിലെ രാജാക്കന്മാരാണ്, സാമന്തന്മാര്‍ വരെ ഉണ്ട് ഇവര്‍ക്ക് . ജീവിക്കുന്ന ആള്‍ ദൈവങ്ങള്‍ (ലിവിംഗ് ഗോഡ്‌ ) സമാന്തര ഭരണം തന്നയാണ് അവരവരുടെ മേഖലകളില്‍ ഇവര്‍ നടത്തുന്നത് , അത്ഭുദം വിപണനം ചെയ്തു ഉണ്ടാക്കുന്ന കോടികള്‍ക്ക് കണക്കില്ല , ലോകത്തെ പറ്റിക്കാന്‍ മേമ്പൊടിയായി കുറച്ചു ആതുരസേവനവും ,മറ്റു സേവനവും .
പാവം രാഷ്ട്രീയക്കാര്‍
==================
ലൈഗികതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കുന്നതിനെ നമ്മുടെ നിയമ നിര്‍മാതാക്കള്‍ എതിര്ക്കുന്നത് ഇത്തരത്തിലുള്ള പല കേസുകളിലും അവരും അവരുടെ ബന്ടുക്കളും ഒക്കെ ഉള്പെട്ടത്‌ കൊണ്ടാവും അല്ലെ ?
വിവാഹം
***********

ആദ്യത്തെ അദ്ധ്യായം കവിതയും ശേഷിക്കുന്ന അധ്യായങ്ങള്‍ ഗദ്യമായും എഴുതപെട്ട ഒരു പുസ്തകം ആണ് വിവാഹം .

2013, മാർച്ച് 27, ബുധനാഴ്‌ച

പ്രവാസം
വിദേശത്ത് പ്രത്യകിച്ചു ഗള്‍ഫ്‌ നാടുകളില്‍ ജോലിക്ക് പോ കാ തെ നാട്ടില്‍ തന്നെ എങ്ങനെ ജീവിതം കരുപിടിപ്പിക്കാം എന്നതാണ് ഇനിയുള്ള തലമുറയ്ക്ക് നമ്മള്‍ കൊടുക്കെട്ന ഏറ്റവും വലിയ സമ്പത്ത് .ജീവിതം എന്തെന്ന് അറിഞ്ഞു തുടങ്ങുബോഴെക്ക് കര കാണാ കടലിലേക്ക്‌ എടുതെരിയ്പെടുന്നവരാന് ബഹുഭൂരിഭാഗം പ്രവാസികളും . നാട്ടിനും കുടുംബത്തിനും അവര്‍ ഉണ്ടാക്കി കൊടുക്കുന്ന സുസ്ഥിതി അവന്റെ മജ്ജയും മാംസവും തന്നെയാണ് ,ഇവിടെ വന്നു ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ ആകുമ്പോഴേക്കു നാട്ടിലെ വേരറ്റു നാട്ടിലും ഹൃസ കാല പ്രവാസവും ഗള്‍ഫില്‍ ദീര്‍ഖ കാല പ്രവാസിയും ആയി തീരുന്നു അവന്‍. അവന്റെ സ്വപ്നങ്ങള്‍ സത്യാത്തില്‍ നാളേക്ക് വേണ്ടി എന്ന " തോന്നലില്‍ " ബാശ്പമായത് അവന്‍ പോലും അറിയുന്നില്ല . ജോലിയും കൂലിയും ഉറക്കവുമായി കഴിയുന്ന അവന്‍ ചെന്ന് പെട്ട നാടിനും സ്വന്തം നാടിനും വല്ലാത്ത ഒരു മുതല്കൂട്ടാകുന്നു. പക്ഷെ മനുഷ്യന്‍ എന്ന പരിഗണന പോലും കിട്ടാതെ ചെന്ന് പെട്ട നാട്ടുകാരുടെ അറപ്പിനും വെറുപ്പിനും ചീത്ത വിളിക്കും,അവിടത്തെ കുട്ടികളുടെ കല്ലെരിനും വരെ നിന്ന് കൊടുത്ത് മനാഭിമാനവും ഒട്ടും ഇല്ലാതെ അവന്‍ സംഭാടിക്കുന്നത് മറ്റുള്ളവര്‍ക്ക് പാര്‍ക്കാന്‍വീട് പണി കഴിപ്പിച്ച ആഡംബര വാഹനം വാങ്ങിചു കൊടുത്ത് നാട്ടുകാരുടെയൊക്കെ പ്രശ്നങ്ങള്‍ തീര്‍ത്തു . പള്ളികള്‍ക്കും മദ്രസകള്‍ക്കും വാരി കോരി കൊടുത്തു വെറും പച്ച പാവം ആയ അവന്റെ ഉള്ളു കാണുന്ന അവന്‍ സഹിക്കുന്ന പീഡനങ്ങള്‍ കാണുന്ന അവന്റെ ഞെഞ്ഞിലെ കനം അറിയുന്ന എത്ര വീട്ടുകാരും നാട്ടുകാരും ഉണ്ടാവും നമ്മുടെ ഇടയില്‍ ? , രോഗാതുരമായ മനസ്സും ശരീരവും പേറി നടക്കുന്ന അവന്‍ വിതക്കുന്നു കൊയ്യുന്നു പക്ഷെ അനുഭവിക്കുന്നത് മറ്റുള്ളവരും .



  • താരതമ്യനെ ധാര്‍മിക സദാചാരംവും മൂല്യ ബോദവും നില നിന്നിരുന്ന മൂന്നാം ലോകത്തിലേക്ക് ഇലക്മീട്രോനിക്ക് അച്ചടി മാധ്യമങ്ങളുടെ സഹായത്തോടെ സ്ത്രീയെ വിപണ ചരക്കും വിപണന മാധ്യമവും ആകി മാറ്റിയതിനു പിന്നില്‍ അവിടങ്ങളിലെ അനന്തമായ വിപണന സാധ്യത മാത്രം അല്ല അവിടങ്ങളിലെ സ്ത്രീ ശരീരവും പ്രധാന ലക്‌ഷ്യം തന്നെയാണ് എന്ന് പടിഞ്ഞാറന്‍ കച്ചവട ലോബി നമ്മോട് പറയാതെ പറഞ്ഞു തരുന്നു .ഉല്‍പന്നങ്ങളെക്കുറിച്ച സത്യസന്ധമായ അറിവ് നല്‍കുന്നതിനു വേണ്ടിയല്ല പരസ്യങ്ങള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നത്. കുടുംബം ഒന്നിച്ചുപയോഗിക്കുന്ന മീഡിയകളിലൂടെ ലൈംഗികാഭിനിവേശവും സ്വാര്‍ഥതയും ഉപഭോഗതൃഷ്ണയും വളര്‍ത്തുന്ന വൃത്തികെട്ട പരസ്യങ്ങള്‍ കടന്നുവരുന്നത് വഴി സാമൂഹ്യധാര്‍മികതയാണ് തകരുന്നത്. മനസുകള്‍ മാലിനീകരിക്കപെടുന്നു



ബ്ലോഗ് ആര്‍ക്കൈവ്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor