2010, ജൂലൈ 7, ബുധനാഴ്‌ച

ഭാര്യ ഒരുറ്റ സുഹൃത്ത് ?

ഭാര്യ ഒരുറ്റ സുഹൃത്ത്
സത്യത്തില്‍ നമ്മള്‍ പലരും മനസ്സിലാക്കിയിട്ടും അനുഭവിച്ചിട്ടും മനസ്സിലാക്കാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഭാര്യമാര്‍ എന്നുള്ളത്,അവര്‍ നമ്മക്കള്‍ക്ക് പലതുമാണ് . നമ്മുടെ പൊന്നോമന മക്കളുടെ ഉമ്മ, നമ്മുടെ തന്നെ സ്നേഹമയിയായ ഉമ്മാന്റെ സ്ഥാനത്തോ അതിനപ്പുറത്തോ നിന്ന് നമ്മെ നമ്മുടെ മക്കളെക്കാള്‍ ഏറെ കെയര്‍ ചെയ്യുന്ന,(ബ്രഷില്‍ പേസ്റ്റ് തേക്കാത്ത ഭര്‍ത്താക്കന്മാരുന്ടെന്ന കാര്യം മറക്കല്ലേ ) വീട്ടില്‍ നമ്മുടെ എല്ലാ കാര്യങ്ങളും കൃ കൃത്യമായി ചെയ്തുതന്നു നമ്മെ ജോലി സ്ഥലത്തേക്കും പുറത്തേക്കും പറഞ്ഞയക്കുന്ന ഭാര്യ സത്യമായി അവര്‍ നമുക്ക് ചെയ്തുതരുന്ന ഈ ഉപകാരങ്ങല്കൊക്കെ നമ്മള്‍ അവര്‍ക്ക് തിരിച്ചു കൊടുക്കുന്നതെന്താണ് ? അവഗണനയും അവഹേളനയും അല്ലാതെ . ഇന്നു പലവീട്ടിലും ഭാര്യമാര്‍ .മക്കളെ പെറ്റിടുന്ന യന്ത്രങ്ങളും  ആഹാരം പാകം ചെയ്യാനും തുണി അലക്കാനും വീട് അടിച്ചുതെളിക്കാനുമുള്ള വേലക്കാരിയും ആണെന്ന സത്യം നമ്മളും അവരും ഓര്‍ക്കണം. അവര്‍ വീടിന്റെ വിളക്ക് തന്നെ, അലങ്കാരം തന്നെ,നമ്മുടെ ജീവ വായുവിന്റെ അംശമാണ് അവര്‍.അവരില്ലാതെ നമ്മള്‍ പൂര്‍ണമാവില്ലോരിക്കലും അതാര്‍ക്കെങ്കിലും നിഷേധിക്കാന്‍ ആവുമോ ?

വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്കകം തന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുടെ ശീലങ്ങളില്‍ നിന്നും മനസ്സിലാക്കി അതവരുടെ ജീവിത ശൈലിയാക്കി മാറ്റുന്നു,അതിനടയില്‍ അവര്‍ നമ്മളുടെ മനസ്സിലേക്കും ജീവിതത്തിന്റെ നാനാ തലങ്ങളിലേക്കും നമ്മളറിയാതെ പ്രവേശിക്കുന്നു. പിന്നെ പിന്നെ യാന്ത്രികമായി അവരാണ് നമ്മുടെ ജീവിത നൌകയുടെ പിന്നണിയില്‍, സുഗത്തിലും ദുഖത്തിലും നമ്മോടപ്പം പരിഭവമോ പിണക്കമോ കൂടാതെ താങ്ങും തണലുമായി തീര്‍ന്നു നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒപ്പം നില്‍ക്കുന്നത്.
                             എന്‍റെ അനുഭവത്തില്‍ ഭാര്യയെ ആ രണ്ടക്ഷരംകൊണ്ട് നിര്‍വചിക്കാന്‍ ഒരുപാട് പ്രയത്നിക്കെണ്ടിവരും നമ്മള്‍ (ഭര്‍ത്താക്കള്‍). ശാരീരിക ആവശ്യത്തിനും മറ്റെല്ലാത്തിനും അപ്പുറം അവര്‍ നമ്മള്‍ ഓരോരുത്തരുടെയും ഉറ്റ സുഹൃത്തല്ലേ ? ഇക്കാര്യം മനസ്സിലാക്കിയ എത്ര ഭര്‍ത്താക്കന്മാരുണ്ട് നമ്മുടെ കൂട്ടത്തില്‍ ?

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor