2013, മാർച്ച് 27, ബുധനാഴ്‌ച

പ്രവാസം
വിദേശത്ത് പ്രത്യകിച്ചു ഗള്‍ഫ്‌ നാടുകളില്‍ ജോലിക്ക് പോ കാ തെ നാട്ടില്‍ തന്നെ എങ്ങനെ ജീവിതം കരുപിടിപ്പിക്കാം എന്നതാണ് ഇനിയുള്ള തലമുറയ്ക്ക് നമ്മള്‍ കൊടുക്കെട്ന ഏറ്റവും വലിയ സമ്പത്ത് .ജീവിതം എന്തെന്ന് അറിഞ്ഞു തുടങ്ങുബോഴെക്ക് കര കാണാ കടലിലേക്ക്‌ എടുതെരിയ്പെടുന്നവരാന് ബഹുഭൂരിഭാഗം പ്രവാസികളും . നാട്ടിനും കുടുംബത്തിനും അവര്‍ ഉണ്ടാക്കി കൊടുക്കുന്ന സുസ്ഥിതി അവന്റെ മജ്ജയും മാംസവും തന്നെയാണ് ,ഇവിടെ വന്നു ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ ആകുമ്പോഴേക്കു നാട്ടിലെ വേരറ്റു നാട്ടിലും ഹൃസ കാല പ്രവാസവും ഗള്‍ഫില്‍ ദീര്‍ഖ കാല പ്രവാസിയും ആയി തീരുന്നു അവന്‍. അവന്റെ സ്വപ്നങ്ങള്‍ സത്യാത്തില്‍ നാളേക്ക് വേണ്ടി എന്ന " തോന്നലില്‍ " ബാശ്പമായത് അവന്‍ പോലും അറിയുന്നില്ല . ജോലിയും കൂലിയും ഉറക്കവുമായി കഴിയുന്ന അവന്‍ ചെന്ന് പെട്ട നാടിനും സ്വന്തം നാടിനും വല്ലാത്ത ഒരു മുതല്കൂട്ടാകുന്നു. പക്ഷെ മനുഷ്യന്‍ എന്ന പരിഗണന പോലും കിട്ടാതെ ചെന്ന് പെട്ട നാട്ടുകാരുടെ അറപ്പിനും വെറുപ്പിനും ചീത്ത വിളിക്കും,അവിടത്തെ കുട്ടികളുടെ കല്ലെരിനും വരെ നിന്ന് കൊടുത്ത് മനാഭിമാനവും ഒട്ടും ഇല്ലാതെ അവന്‍ സംഭാടിക്കുന്നത് മറ്റുള്ളവര്‍ക്ക് പാര്‍ക്കാന്‍വീട് പണി കഴിപ്പിച്ച ആഡംബര വാഹനം വാങ്ങിചു കൊടുത്ത് നാട്ടുകാരുടെയൊക്കെ പ്രശ്നങ്ങള്‍ തീര്‍ത്തു . പള്ളികള്‍ക്കും മദ്രസകള്‍ക്കും വാരി കോരി കൊടുത്തു വെറും പച്ച പാവം ആയ അവന്റെ ഉള്ളു കാണുന്ന അവന്‍ സഹിക്കുന്ന പീഡനങ്ങള്‍ കാണുന്ന അവന്റെ ഞെഞ്ഞിലെ കനം അറിയുന്ന എത്ര വീട്ടുകാരും നാട്ടുകാരും ഉണ്ടാവും നമ്മുടെ ഇടയില്‍ ? , രോഗാതുരമായ മനസ്സും ശരീരവും പേറി നടക്കുന്ന അവന്‍ വിതക്കുന്നു കൊയ്യുന്നു പക്ഷെ അനുഭവിക്കുന്നത് മറ്റുള്ളവരും .


അഭിപ്രായങ്ങളൊന്നുമില്ല:

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor