2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

എന്‍റെ സ്നേഹിത

എന്‍റെ സ്നേഹിത

അന്നാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത് ഒരു വെള്ളിയായ്ച്ചയാണ്, അന്ന് ഞാന്‍ ജോലിചെയ്യുന്ന കടയുടെ പിന്നിലുള്ള പരലല്‍ കോളേജില്‍ പീ ഡി സിക്ക് പഠിക്കുന്ന അവള്‍ ഞാന്‍ മാത്രം കടയില്‍ ഉള്ളപ്പോള്‍ കടയടക്കുന്ന പന്ത്രണ്ടു മണിക്ക്  മുന്നിലൂടെ കടന്നു പോയപ്പോള്‍ എന്നെ ഒന്ന് നോക്കി ചിരിച്ചു ഒന്ന് മടിച്ചു ഞാനും ചിരിച്ചു.
അതായിരുന്നു തുടക്കം പിന്നെ മൂന്നു വര്‍ഷം നീണ്ട പ്രേമം ,
 അന്നൊരു  ദിവസം അവള്‍ ഡിഗ്രിക്ക് പഠിക്കുന്ന കോളേജിന്റെ വാതില്‍ക്കല്‍ നിന്നും ഞാന്‍ അവളോട്‌ പറഞ്ചു എനിക്ക് വിസ എത്തിയിട്ടുണ്ട് ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ ഇവിടം വിടും .ഞാന്‍ വീട്ടില്‍ വരെട്ടെ നിന്‍റെ മാതാപിതാക്കലുമായ് സംസാരിക്കാം , എന്നാല്‍ എന്നോട് മറ്റൊരു ചോദ്യമാണ് ചോദിച്ചത് എന്നിനി തിരിച്ചുവരും ? ഞാന്‍ പറഞ്ഞു ഒരു മൂന്നു വര്‍ഷം  انشاء الله . അപ്പോള്‍ എന്നോടവള്‍ പറഞ്ഞു അങ്ങിനെയെങ്കില്‍ അതുവരെ ഞാന്‍ കാത്തിരിക്കാം നിങ്ങള്‍ പോയിവരിന്‍ എന്ന്. അങ്ങിനെ പറയാന്‍ വരട്ടെ ഞാന്‍ വീട്ടില്‍ വന്നു സംസാരിക്കുന്നതില്‍ എന്താണ് കുഴപ്പം എന്ന് ഞാന്‍ ചോദിച്ചു .അപ്പോളവള്‍ പറഞ്ഞു മൂത്ത ആളെ  കെട്ടിച്ചു വിടാതെ എന്റെ കാര്യം ഉറപ്പിക്കാന്‍ എനിക്ക് വയ്യ, നിങ്ങള്‍ പോയി വരിന്‍ അതുവരെ ഞാന്‍ വെയിറ്റ് ചെയ്യാം . പോയി വന്നിട്ട് മതി വീട്ടില്‍ ഇക്കാര്യം പറയല്‍. എന്റെ കാര്യത്തില്‍ വിഷമിക്കണ്ട മൂന്ന് വര്‍ഷം നിങള്‍ വരുന്നതുവരെ ഞാന്‍ ഇവിടെയുണ്ടാവും നിങ്ങളെയും കാത്ത് . പിന്നീടു ഞാന്‍ കൂടുതലൊന്നും പറയതെ യാത്ര പറഞ്ഞു പിരിഞ്ഞു.
സൌദിയില്‍ എത്തിയപ്പോള്‍ തന്നെ കോളേജ് അട്രെസ്സിലെക്ക് ഒരുപാടു ലെറ്റര്‍ വിട്ടിരുന്നു പച്ഹെ അതിനോന്നിനും മറുപടി ഉണ്ടായിരുന്നില്ല അതിനിടയില്‍ അവളുടെ വീട്ടിലേക്കും ഒരുപാടു വിട്ടു . ഒന്നും അവളുടെ കയ്യില്‍ കിട്ടുന്നുണ്ടയിരിരുന്നില്ല .  ഫലം തദൈവ. അങ്ങിനെ ദിവസങ്ങളും   മാസങ്ങളും കടന്നു പോയികൊണ്ടിരുന്നു . നെഞ്ജിനുള്ളില്‍ ഉണ്ടായിരുന്ന വിങ്ങലിന്റെ കാഠിന്യം കുറേശെ കുറേശെ കുറഞ്ഞു കൊണ്ടിരുന്നു,,,,,,,,,,,,,, പിന്നെ പിന്നെ എല്ലാം മറവിയുടെ മാളങ്ങളില്‍ നിന്നും പുറത്ത് ചാടതെയായി.
 അങ്ങിനെ അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടു നാട്ടില്‍ തിരിച്ചെത്തി . സ്വാഭാവികമായും പെണ്ണ് കെട്ടിക്കാനുള്ള വീട്ടുകാരുടെ തിരക്കില്‍ പഴയ ഓര്‍മ്മകള്‍ മാളത്തില്‍ നിന്നും പുറത്ത് ചാടാന്‍ തുടങ്ങി . ഓര്‍മ്മകള്‍ തികട്ടി തികട്ടി മനസ്സിന്റെ സമനില തെറ്റിക്കുമെന്നു തോന്നിയപ്പോള്‍ ഒന്നുകാണാന്‍ മോഹമുദിച്ചു. ഒരുദിവസം പഴയ ഓര്‍മ്മകളുടെ തേരില്‍ അവളുടെ വീട് ലക്ശ്യമാക്കി കുതിച്ചു . എന്നാല്‍ അഞ്ചു വര്‍ഷം നാട്ടിന് വന്ന മാറ്റം വളെരെ വലുതായിരുന്നു . ടാര്‍ ഇടാത്ത റോഡുകള്‍ വിരളം. പഴയ ഓടിട്ട വീടുകള്‍ക്ക് പകരം ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .കുന്നുകള്‍ നിരപ്പ്ക്കി റോഡും ,വീടും.ഷോപ്പിംഗ്‌ ഹാളുകളും , മണി മന്ദിരങ്ങളും . അന്നം തന്നു കൊണ്ടിരുന്ന നെല്പാടങ്ങള്‍ അപ്രത്യച്ച്യമായി, അവ  റോഡ്‌ വക്കില്‍ ആണെങ്കില്‍ കോടിയുടെ മോഹവിലക്കു വാങ്ങി കോണ്‍ക്രീറ്റ് കാടുകള്‍ ഉണ്ടാക്കി ഗ്രാമങ്ങളെ പോലും പിച്ചി ചീന്തിയിരിക്കുന്നു . ഇതിനിടയില്‍ അവളെ എവിടെ തിരയും? നേരിട്ട് അന്വേഷിക്കാന്‍ പോലും പറ്റില്ല കാരണം അവളൊരു പെണ്ണാണ്‌ . ഇനി അവളുടെ കല്യാണം  കഴിഞ്ഞിട്ടുണ്ടെങ്കില്‍ വളരെ മോശപെട്ട കാര്യം ആണെന്ന് കരുതി ഞാന്‍ പിന്തിരിഞ്ഞു. അവള്‍ക്ക് ഒരായിരം ആശംഷകള്‍ നേര്‍ന്നു കൊണ്ട്.
         വീട്ടുകാര്‍  ഉറപ്പിച്ച പെണ്ണിനേയും കെട്ടി ഞാന്‍ അവളെയും കൊണ്ട് സൌദിയില്‍ വീണ്ടും മൂന്നു വര്‍ഷം .രണ്ടാമത്തെ മോന്റെ പ്രസവത്തിനു ഇക്കയും ഒപ്പം വേണമെന്ന ഭാര്യയുടെ നിര്‍ബന്തം താങ്ങാനാവാതെ ഞാനും ഒപ്പം നാട്ടിലേക്കു പോന്നു. അങ്ങിനെ ഒരു ദിവസം പഴയ റോഡുകളുടെ മാപ്പുകള്‍ ഒന്നുകൂടി മനപ്പാടമാക്കം
 എന്നുകരുതി വാടകക്ക് എടുത്ത കാറും കൊണ്ട് കറങ്ങുന്നതിനിടയില്‍ വളരെ യദ്രിഷികമായി അവളുടെ വീട് കണ്ടു. പുറത്ത് നിന്നിരുന്ന അവളുടെ ഉമ്മയില്‍ നിന്നും എന്തൊക്കെയോ പറഞ്ഞു ഫോണ്‍ നമ്പര്‍ വാങ്ങി . അന്നാണ് അവളിപ്പോഴും കല്യാണമൊന്നും കഴിക്കാതെ ഇരിക്കുന്ന വിവരം ഞാന്‍ അറിഞ്ഞത് . വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടുകയും മറ്റൊരു സുഹൃദ് ബന്ധത്തിന് ഞങ്ങള്‍ ഇരുവരും  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു  . അതിനു ശേഷം ഞങ്ങള്‍ ഒരുപാടു അടുത്തു തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ . അങ്ങിനെ മറ്റൊരു കാര്യം കൂടി ഞങ്ങള്‍ മനസ്സിലാക്കി ഒരിക്കലും വേര്‍പിരിയാനാവാത്ത എന്നാല്‍ ഒരിക്കല്‍ പോലും ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തവരാന് ഞങ്ങള്‍ എന്ന്. സമൂഹവും  കുടുംഭവും ഒന്നും സമ്മതിക്കാത്ത ഒരു ബന്ധം  , അകലാന്‍ ഒരുപാടു ശ്രേമിച്ചു  ബട്ട്‌   
varumo
വരുമോ     .....................

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor