2010, ഫെബ്രുവരി 27, ശനിയാഴ്‌ച

മൊബൈലും നമ്മുടെ മക്കളും

നമ്മുടെ മക്കളും മൊബൈലും
==============

ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ആണല്ലോ മൊബൈല്‍ കുറ്റകൃത്യങ്ങള്‍ . ഇതിനു കാരണക്കാരും ഇരകളും കൌമാര പ്രയാക്കാരനധികവും. പക്ഷേ ശരിക്കും ഇതിന്‍റെ ഉത്തരവാതിത്തം ആര്‍ക്കാണ് ? നമ്മള്‍ രക്ഷിതാക്കള്‍ തന്നെയല്ലേ ! സ്കൂളില്‍ പോവുന്ന പിഞ്ചു മക്കള്‍ക്കെന്തിനാ 3G ടൈപ്പ് ഫോണുകള്‍ ? ഇനി അത്യാവശ്യം ആണെങ്കില്‍  (അനാവശ്യം തന്നെ ) ബേസിക് മോഡലുകള്‍ ഒരു പാടുണ്ടല്ലോ അതിലൊരെണ്ണം വാങ്ങികൊടുത്താല്‍ തീരില്ലേ ഇന്നീ ദുനിയാവിലെ അശ്ലീല വ്യാപനം കുറച്ചൊക്കെ . നമ്മുടെ പൊന്നോമനകളെ നല്ല മക്കളായി വളര്‍ത്താന്‍ നല്ല വിദ്യാഭ്യാസവും ഭൌധിക സാഹചര്യങ്ങളും മാത്രം കൊടുത്താല്‍ പോര. അതിനോടപ്പമല്ല അതിനെക്കാളേറെ പ്രമുഘ്യത്തില്‍ മത ധാര്‍മിക വിദ്യാഭ്യാസം കൊടുത്ത് നാളെയുടെ നല്ല വാഗ്ദാനങ്ങള്‍ ആക്കി നമുക്കും,നാടിനും,നാട്ടാര്‍ക്കും, അവര്‍ക്ക് തന്നെയും പ്രോയജനപെടുന്ന ഉത്തമ പൌരന്മാരെക്കണ്ട ചുമതല ഓരോ രക്ഷിതാക്കള്‍ക്കും ഉണ്ടെന്ന കാര്യം നമ്മള്‍ മറക്കാതിരുന്നാല്‍ നമുക്കും മക്കള്‍ക്കും നന്ന് ...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor