2018, ഡിസംബർ 20, വ്യാഴാഴ്‌ച

ഒരു അറേബ്യന്‍ കഥ
------------------------------
 പിതാവ് അതിരാവിലെ മൂത്ത മകനെ ഫജ്ര്‍ നമസ്കാരത്തിന് വിളിച്ചെഴുന്നെപ്പിച്ചു പള്ളിയിലേക്ക് നടന്നു, മടിയനായ പുത്രന്‍ ഉറക്കച്ചവടോടെ സ്വീകരണ മുറിയിലെ സോഫയില്‍ ഇരുന്ന് ഉറങ്ങിപോയി.  നമസ്കാരം കഴിഞ്ഞ്പിതാവ് വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു ബെജാറിലായ മകന്‍ പിതാവില്‍ നിന്നും രക്ഷപ്പെടാന്‍  അവിടെ കിടന്നിരുന്ന  മാതാവിന്റെ ഹബായ(പര്‍ദ്ദ) എടുത്തണിഞ്ഞു നമസ്കാരത്തിന് നിന്നു.  അകത്ത് കയറിയ പിതാവ്  നമസ്കാരം നിര്‍വഹിക്കുന്ന ഭാര്യയുടെ അടുത്ത്ചെന്ന് ഒറ്റ രാത്രികൊണ്ട്‌ നിന്റെ ലീവ് കഴിഞ്ഞോടീ മുറിയിലേക്ക് വാ കാണിച്ചു തരാംന്ന് പറഞ്ഞത്കേട്ട് ചിരിപൊട്ടിയ മകനെപുറം കാല്‍ മടക്കി നന്നായിപെരുമാറി നാണക്കേടും കലിയും പിടിച്ച ആ പിതാവ്. 
-- 

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor