2010, മേയ് 18, ചൊവ്വാഴ്ച

എന്നുവരും

എന്നുവരും എന്നുവരും പോന്നോമനെ നീ
ഏറെ നാളായി ഞാന്‍ കാത്തിരിക്കുന്നു
നീയെന്‍ ജീവന്റെ തിരി നാളമല്ലയോ
കാറു മൂടിയ എന്‍റെ മനസ്സിലേക്ക്
പെയ്തൊഴിഞ്ഞ മഴയായി നീ വരില്ലേ
കാലങ്ങള്‍ കാലങ്ങള്‍ ഒരുപാട് പോയ്‌ മറഞ്ഞു
ഒരിക്കലും മടങ്ങി വരാതെ
തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ
മാറോടണക്കാന്‍ സ്വന്തം നെടുവീര്‍പ്പുകള്‍ മാത്രം.
ശേഷിപ്പുകളും അത് മാത്രമോ ഇതുവരെ ?
സ്വന്തമാക്കാന്‍ നീയും കൊതിച്ചില്ലേ
ഒത്തുചേരാന്‍ നമ്മള്‍ ആഗ്രഹിചില്ലേ
സമയങ്ങള്‍ നേരങ്ങള്‍ നമ്മെ വീര്‍പ്പുമുട്ടിക്കുന്നില്ലേ
പരസ്പരം കൈ മാറാത്തതോന്നും നമുക്കില്ല
കാലം നമ്മെ  ഒന്നാക്കിയതുമില്ല
പോയ്‌ പോയ കാലം നമ്മെ നോക്കി പല്ലിളിക്കുന്നു
വേദനകള്‍ കടിച്ചമര്‍ത്തി നാം നീറി നീറി പിടയുന്നു

രാവുകള്‍ രാവുകള്‍ നിന്‍ നെഞ്ചിലെ വിങ്ങലുകളും
തോരാത്ത നിന്‍ കണ്ണുനീരും ഏറ്റു വങ്ങുമ്പോള്‍
നാളെ എന്ന പ്രതീക്ഷ നിനക്ക് തന്നുവോ ?
അപ്പോള്‍ നീ ആശ്വാസം കണ്ടുവോ
നിന്‍റെ തേങ്ങലുകള്‍ അവസാനിക്കാറായി ഓമനേ
നിന്നെ ഞാന്‍ സ്വന്തമാക്കുക തന്നെ ചെയ്യും  ( ദൈവം സഹായിച്ചാല്‍ )
അതിനു കാലത്തെ നാം സാക്ഷി നിര്‍ത്തുക തന്നെ ചെയ്യും.






കപോലും ചെയ്യാതെ

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor