2013, മാർച്ച് 28, വ്യാഴാഴ്‌ച

മനോഭാവം

അമൃത എന്ന കുട്ടി തന്നെ അസഭ്യ്‌മ് പറഞ്ഞ ചെറുപ്പക്കാരെ കൈ കാര്യം ചെയ്തത് നല്ല വാര്‍ത്ത‍ തന്നെയാണ് ,( സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല ) പെണ്ണുങ്ങളെ പെരുവഴിയില്‍ കണ്ടാല്‍ അന്യ ഗ്രഹത്തില്‍ നിന്നും വന്നവരെ പോലെ കരിന്കണ്ണ്‍ വെച്ചുള്ള ഫുള്‍ ബോഡി സ്കാനിങ്ങും മോന്തയില്‍ നിന്നും കയ്യെട്ടുക്കാന്‍ തോന്നാത്ത വൃത്തികെട്ട കമന്റും ചില തെരുവ് നായ്ക്കളുടെ ആണത്തം പ്രകടിപ്പിക്കള്‍ ആണ് , തന്റെ വീട്ടിലും കുടുംബത്തിലും പെണ്ണുങ്ങള്‍ ഉണ്ടെന്ന കാര്യം ഈ ആണ്‍പിരന്നവന്മാര്‍ ഓര്‍ക്കാറില്ല . ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് അതല്ല , ഇന്ന് നമ്മുടെ സഹോദരിമാരില്‍ ചിലര്‍ക്ക് ദല്‍ഹി സംഭവത്തോടെ മൊത്തം അന്നുങ്ങളോട് കലിയാണ്,ഒരു തരം ജന്മ ശത്രുക്കളെ പോലെയാണ് സ്വന്തം വീട്ടില്‍ പോലും ഇവരില്‍ ചിലര്‍ തങ്ങളുടെ പിതാവിനോടും സഹോദരനോട് പോലും ഈ മനോഭാവം കാണിക്കുന്നു . എന്തെ നമ്മുടെ സ്ത്രീകള്‍ക്ക് തിരിച്ചറിവ് നഷ്ടമായോ

അഭിപ്രായങ്ങളൊന്നുമില്ല:

ബ്ലോഗ് ആര്‍ക്കൈവ്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor