2013, മാർച്ച് 28, വ്യാഴാഴ്‌ച

സ്ത്രീകളും പീഡകരാ


സ്ത്രീകളും പീഡകരാ 

​ ചില ചെറ്റകള്‍ കൊറേഎണ്ണം ആണുങ്ങളെ പറയിക്കാന്‍ വേണ്ടി അവിടെയും ഇവിടെയും കുറെ പീഡനങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ട്ടിച്ചപ്പോള്‍ അതൊക്കെ നന്നായി ആഘോഷിച്ച ഫേസ്ബുക്ക് നേരമ്പോക്കികള്‍ ആയ കൊറേ മഹിളാമണികള്‍ ഉണ്ടിവിടെ. ആണുങ്ങളുടെ മേല്‍കുതിരകേറാന്‍ കിട്ടിയ ആ അവസരം അവര്‍ നന്നായിതന്നെ മുതലെടുത്തുകൊണ്ട് ലോകത്തുള്ള മുഴുവന്‍ ആണുങ്ങളും ഏതു പെണ്ണിനെ കിട്ടിയാലും തഞ്ചത്തിനും തക്കത്തിനും ചാമ്പാനും പീഡിപ്പിക്കാനും നടക്കുന്നവര്‍ ആണെന്നും കണ്ട്രോള്‍ തീരെയില്ലാത്ത കുതിരകള്‍ ആണെന്നുമൊക്കെ ഇവര്‍ പറയാതെ പറഞ്ഞ് ആനന്ദനിര്‍വൃതിയില്‍ ആറാടി .
ഓക്കേ .... ആണുങ്ങളിലെ ചില തെമ്മാടികൂട്ടങ്ങള്‍ ചെയ്ത പൊറുക്കാന്‍ ആവാത്ത ആ തെറ്റുകള്‍ പൊതുസമൂഹത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഞങ്ങളും അനുവദിച്ചു കൊടുക്കാനോ ന്യായീകരിക്കാനോ ഇല്ല എന്ന് മാത്രമല്ല അവന്മാരെയൊക്കെ അംഗവൈകല്യം വരുത്തി നരകിപ്പിക്കണം എന്ന അഭിപ്രായം ഉള്ളവര്‍കൂടിയാണ് ഞങ്ങള്‍ . കാരണം ഞങ്ങള്‍ മഹാ ഭൂരിപക്ഷവും ഞങ്ങളുടെ കീഴില്‍ ഉള്ള സ്ത്രീജനങ്ങളെ കരുതലും കാവലും സ്നേഹവും കൊടുത്തുകൊണ്ട് സംരക്ഷിച്ചുപോരുന്നവരാണ്‌. അച്ഛനമ്മമാരേക്കാൾ പെങ്ങന്മാരെ സ്നേഹിയ്ക്കുന്നതും പരിപാലിയ്കുന്നതും ഞങ്ങള്‍ ആണുങ്ങള്‍ സഹോദരന്മാർ, കാമുകിയ്കായി ജീവന്‍ വരെ നൽകാൻ തയ്യാറാകുന്നവര്‍ ഞങ്ങള്‍ ആണുങ്ങള്‍, കെട്ടിയ പെണ്ണിനെ മരണം വരെ സ്നേഹിയ്ക്കുന്നതും അവൾക്കു വേണ്ടതൊക്കെ ( വീട്,വാഹനം.മറ്റു സൌകര്യങ്ങള്‍) നല്കേണ്ടത് തന്റെ കടമയും അവകാശവുമാണെന്നു കരുതുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നതും ഭർത്താക്കന്മാരായഞങ്ങള്‍ ആണുങ്ങള്‍. അവള്‍ക്കും അവള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന കുഞ്ഞുങ്ങൾക്കും വേണ്ടി മണലാരണ്യങ്ങളിലും മറ്റ് നാടുകളിലും സ്വന്തം നാട്ടിലും ചോരയും നീരും വിയർപ്പുമൊഴുക്കുന്നവൻ ഞങ്ങള്‍ ആണുങ്ങള്‍. പെൺകുഞ്ഞ് ജനിയ്ക്കുമ്പോൾ മുതൽ കൈ വളരുന്നോ കാൽ വളരുന്നോ എന്നു നോക്കി, വിദ്യാഭ്യാസം നൽകി ഒടുവിൽ മറ്റൊരാളുടെ കൈപിടിച്ചേൽപ്പിയ്ക്കും വരെ കരളുരുകുന്നവര്‍ ഞങ്ങള്‍ അച്ഛൻമാരായ ആണുങ്ങള്‍. അങ്ങിനെയങ്ങിനെ ഞങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും പെണ്ണുങ്ങള്‍ക്കായി മാത്രം ജീവിച്ചുപോരുന്ന ഞങ്ങള്‍ പുരുഷന്മാര്‍ക്ക് നിങ്ങളില്‍ ചിലര്‍ ഇട്ടുതരുന്ന പേരാണ് "പീഡകര്‍" ,
പഴയ ആ അഞ്ചു സുന്ദരിമാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തുടങ്ങട്ടെ
ഇനി ഞങ്ങള്‍ ചിലത് ചോദിക്കട്ടെ പത്തു വയസ്സുള്ള ഒരു പിഞ്ചുമോളെ അഞ്ചുവര്‍ഷമായി നിരന്തരം ദ്രോഹിക്കാന്‍ അവസരം ഉണ്ടാകികൊടുത്തത്ആ കുഞ്ഞിന്റെ തള്ളയും തള്ളയുടെ തള്ളയുമായിരുന്നു രണ്ടും പെണ്ണുങ്ങള്‍ !!. അനാഥരായ ആണ്‍കുട്ടികളെ തന്റെ ഇന്ഗിതത്തിനു വേണ്ടി ഉപയോഗിച്ചത് ഒരു "ചേച്ചി" ആയിരുന്നു . കാമുകനെ നഷ്ടപെടാതിരിക്കാന്‍ പ്രായപൂര്ത്തിയാക്കാത്ത പെണ്മക്കളെ കാമുകന് സമര്‍പ്പിച്ചു കൊണ്ടിരുന്ന തള്ളയും സ്ത്രീ ആയിരുന്നു. ഭര്‍ത്താവ്മായി വഴക്കിടട്ട് ഭര്‍ത്താവിനെ തോല്‍പ്പിക്കാന്‍ വേണ്ടി കേട്ടിക്കാനായ മകളെ ലൈഗികമായി ഉപയോഗിച്ചെന്നു പറഞ്ഞു കേസ് കൊടുത്തു ഒരു തള്ളയെന്ന :പെണ്ണ്" ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോയ അച്ഛന്‍ അവിടെ വെച്ച് ആത്മാഹുതി ചെയ്തു . അച്ഛന്‍ പീഡിപ്പിച്ച മകളെന്ന ഖ്യാദി തനിക് വേണ്ടെന്ന തീരുമാനിച്ച ആ കുട്ടിയും അച്ഛന്റെ പിന്നാലെ പോയി, രണ്ടു ജീവനെ കുരുതി കൊടുത്തവള്‍ ആ തള്ള ഒരു പെണ്ണായിരുന്നു . കാമുകനോടപ്പം പൊറുതി തുടങ്ങാന്‍ മൂന്നു വയസ്സ് മാത്രമുള്ള കുരുന്നിന്റെ കഴുത്തില്‍ കാമുകനെ കൊണ്ട് കത്തിവെപ്പിച്ച ഒരു ശവം അതും ഒരു പെണ്ണായിരുന്നു. ആവര്‍ത്തിക്കപെട്ട പീഡനം സഹിക്കാതായപ്പോള്‍ വിസമ്മതം പ്രകടിപ്പിച്ച ഡ്രൈവറെ കത്തികേറ്റി കൊന്നതും നമ്മള്‍ വായിച്ചതാണ് . അങ്ങിനെ എത്രയെത്ര സംഭവങ്ങള്‍ നാള്‍ക്കുനാള്‍ നമ്മുടെ നാട്ടിലും മറുനാട്ടിലുമൊക്കെ നടന്നുവരുന്നു പക്ഷെ അങ്ങനെയുള്ളതോ സ്ത്രീകള്‍ മുന്‍കൈയെടുത്ത പുരുഷപീഡനങ്ങള്‍ ഒന്നുമേ ചര്‍ച്ചചെയ്യപ്പെടാറില്ല. സ്ത്രീക്ക് വേണ്ടി മാത്രം ചരിത്രവും വര്‍ത്തമാനവും ഭൂതവും എഴുതി സങ്കീര്‍ത്തനം മുഴക്കാന്‍ ലക്ഷങ്ങള്‍ ഉണ്ടിവ്ടെ 'പുരുഷന്‍ എന്നും വില്ലനാണ് ലൈഗിക അവിവേകി ദുഷ്ടന്‍ ...?' എവിടെയും
അവനെന്നും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നു. അവന്റെ രോദനങ്ങളള്‍ക്ക് എവിടെയും ഒരു വിലയുമില്ല ഒന്നും എവിടെയും എത്തപ്പെടുന്നുമില്ല ..
ഒരു സ്ത്രീ വിചാരിച്ചാല്‍ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് പുരുഷനെ പ്രതിയാക്കി തുറുങ്കിലടക്കാം. പെണ്ണിന്റെ വാക്കുകള്‍ക്ക് മാത്രമേ സത്യസന്ധതയുള്ളൂ. അവളുടെ വാക്കുകള്‍ക്ക് മാത്രമാണ് മാധ്യമങ്ങളും സമൂഹവും കാതു കൂര്‍പ്പിച്ചിരിക്കുകയുള്ളൂ സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള നിയമത്തെ ഇന്ന്സ്ത്രീ കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. സ്ത്രീധന നിയമങ്ങളും സ്ത്രീസംരക്ഷണ നിയമങ്ങളും നിരപരാധികളായ എത്രയോ പുരുഷന്മാരുടെയും സ്ത്രീകളുടെ തന്നെയും ജീവിതം തകര്‍ത്തെറിഞ്ഞിട്ടുണ്ട്.ഇന്നും ഇപ്പോഴും അതൊക്കെ ഒരു തുടര്‍ക്കഥയുമാണ്‌, കാമുകനുമായിയുള്ള ഒത്തുകളി കണ്ടു പിടിച്ചു അത്അ മകനെ അറിയിച്ച അമ്മായിമ്മയെയും മകനായ ഭര്‍ത്താവിനെയും ഗാര്‍ഹിക പീഡന കേസില്‍ കുരുക്കിയപ്പോള്‍ മകനെ ജീവന്ജീ തുല്യം സ്നേഹിച്ച വൃദ്ധ മാതാവ് മകന്റെ ദയനീയ അവസ്ഥയില്‍ മനം നൊന്ത് സ്വയം കഴുത്തറുത്തു മരിച്ചു. ഒളിച്ചോടിപ്പോയി കാമുകന്റെ കൂടെ കഴിയുന്ന ഭാര്യക്ക് ചെലവിന് കൊടുക്കണമെന്ന് കോടതി വിധിച്ചപ്പോള്‍ എന്റെ അമ്മയെ കൊന്ന എന്നെയും മക്കളെയും വഞ്ചിച്ച ആ ദുഷ്ടക്ക് ഒരു ചില്ലി കാശ് ഞാന്‍ കൊടുക്കില്ല എന്നും അതിനുള്ള ശിക്ഷ എനിക്ക് ഇപ്പൊ തന്നെ നലകന്മെന്നും കോടതിയോട് അഭ്യാര്തിക്കേണ്ടിവന്നു ഒരു പാവം പുരുഷന് എനിക്ക്ദൈ
ഗാര്‍ഹിക പീഡനവിരുദ്ധ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. കുടുംബ ബന്ധങ്ങളിലുള്ള വിള്ളലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും പിന്നിലുള്ള സ്ത്രീകളുടെ പങ്ക് പലപ്പോഴും ഇവിടെ ചര്‍ച്ച ചെയ്യാറില്ല . പുരുഷനൊരിക്കലും പീഡനമേല്‍ക്കാറില്ല. അവന്‍ പീഡിപ്പിക്കാറേയുള്ളു. എന്ന ഒരു ലോക തത്വം മുറുകെ പിടിച്ചിരിക്കയാണ്‌ എല്ലാവരും, നമ്മുടെ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓരോ എട്ടു മിനുട്ടിലും വിവാഹിതരായ ഓരോ പുരുഷന്‍മാര്‍നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നു. വിവിധ നഗരങ്ങളില്‍ നിന്നും ഒരോ വര്‍ഷവും ആയിരത്തിലധികം പുരുഷപീഡന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു .കോടതി വിധികളുടെ ആനുകൂല്യവും നിയമത്തിന്റെ പിന്‍ബലവും മുതലെടുത്ത് ചില സ്ത്രീകള്‍ 'സ്ത്രീപീഡനം' എന്ന ഉമ്മാക്കി കാണിച്ച് പുരുഷന്മാരെ വിരട്ടികൊണ്ടേയിരിക്കുന്നു .ദുര്‍മാര്‍ഗ്ഗ ജീവിതം നയിക്കുന്ന സ്ത്രീകള്‍ ദുഷ്ടലാക്കോടെ ഗാര്‍ഹിക പീഡന നിയമം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് പൊതുനന്മയ്ക്ക് അത്യാവശ്യമാണെന്നും 2008ല്‍ ഒരു വിവാഹമോചന കേസ് പരിഗണിക്കവെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധിഉണ്ടായിരുന്നു എന്നും ഓര്‍ക്കണം .
ഒരു ചാനല്‍ ചര്‍ച്ചയിലും പുരുഷനോട് അനുകമ്പയുള്ള വാക്കുകള്‍ ഉയര്‍ന്നുകേട്ടിട്ടില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുഴുനീള മുഖപ്രസംഗങ്ങളെഴുതുന്ന പത്രമാധ്യമങ്ങളൊന്നും പുരുഷ പീഡനത്തിനെതിരെ ഒരു കോളം പോലും നിരത്തി കണ്ടിട്ടില്ല. ഇനിയൊട്ടു നിരത്തുകയുമില്ല.
.
പുരുഷൻ.....എല്ലാം കഴിഞ്ഞൊടുവിൽ വാർധക്യത്തിൽ ആർക്കും വേണ്ടാതാകുന്നവൻ..വെറും കാവൽക്കാരൻ ​കാവല്‍ നായ ​​ .

അഭിപ്രായങ്ങളൊന്നുമില്ല:

ബ്ലോഗ് ആര്‍ക്കൈവ്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor