2013, മാർച്ച് 28, വ്യാഴാഴ്‌ച

പള്ളിയും ആര്‍ഭാടവും

എ പി ഉസ്താദ് നാല്പതു കോടിയുടെ പള്ളിക്ക് പണിയാന്‍ പോവുന്നു . എവിടേക്കാണ് നമ്മുടെ മത നേതാക്കളും ഭരണാധികാരികളും സമൂഹാം മൊത്തവും പോവുന്നത് . ആര്‍ഭാടം സമൂഹത്തിന്റെ ഒഴിച്ച് കൊടാന്‍ പറ്റാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു . പുതിയ വീടിനു സ്ഥലം വാങ്ങാന്‍ ആലോചിക്കുമ്പോള്‍ തുടങ്ങുന്നു പതിവുകള്‍ (പാര്‍ടികള്‍ ) സ്ഥലം വാങ്ങിയാ പാര്‍ട്ടി അതില്‍ തറ കെട്ടിയാല്‍ പാര്‍ട്ടി ചുമര്‍ കെട്ടി തുടങ്ങിയാല്‍ അന്ന് പാര്‍ട്ടി , അങ്ങനെ തുടങ്ങുന്നു പാര്‍ട്ടികള്‍ എവിടെയും എന്തിനും പാര്‍ട്ടി , പാര്‍ട്ടി ഇല്ലാതെ മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത ഒരവസ്ഥ നാട്ടില്‍ സംജാതമായിരിക്കുന്നു . അപ്പോള്‍ പിന്നെ ആ സമുദായത്തില്‍ നിന്നും പള്ളിയെ മാത്രം എന്തിനാ മാറ്റി നിറുത്തുന്നത് അല്ലെ ? നമ്മുടെ കേരളത്തില്‍ ജമാഅത്തായി മുസ്ലിംകള്‍ക്ക് ഒത്തു കൂടി നമസ്കരിക്കാന്‍ പള്ളി ഇല്ലാത്ത എത്ര എത്ര സ്ഥലങ്ങള്‍ ഉണ്ട് . അവ കണ്ടെത്തി പള്ളി പണിയാന്‍ ഇവര്‍ക്കെന്താ മടി ? വീടും കൂടും ഇല്ലാത്ത എത്ര എത്ര കുടംബങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് അവര്‍ക്ക് ഒരു കൂര വെക്കാന്‍ ഇത്തിരി സ്ഥലം കണ്ടെത്താന്‍ നമ്മുടെ സുസങ്ങടിത സുന്നി മുജാഹിദു ജമാഎത് കാര്‍ക്ക് ആവില്ലേ . ദീനീ പ്രബോടനത്തിന്റെയും തുഹീട് വിശദീകരനത്തിന്റെയും ഒക്കെ പേരില്‍ മാമാങ്കം നടത്താന്‍ നാട് തോറും കെട്ടുന്ന ഫ്ലാക്സിന്റെ കാശ് മതി . ഒരു പാവം മുസല്‍മാന്റെ കണ്ണീരു ഒപ്പാന്‍ .വിശ്വാസികളുടെ ഭക്‌തിപാരവശ്യം മുഴുക്കെ ഊറ്റിയെടുത്താണല്ലോ ഈ ധൂര്‍ത്തു ഒക്കെ അല്ലെ ! ആരാധനാലയങ്ങള്‍ ഏതു മതസ്ഥരുടേതാണെങ്കിലും അവയുടെ ലക്ഷ്യം വിശ്വാസികള്‍ക്ക്‌ മനസ്സാന്നിധ്യത്തോടെയും സ്വകാര്യമായും സൌകര്യപരമായും പടച്ചവനോട് പ്രാര്‍ഥിക്കാനും അങ്ങിനെ ആത്‌മീയ നിര്‍വൃതിക്കാവശ്യമായ കര്‍മങ്ങള്‍ ചെയ്യാനും വേദികളായി വര്‍ത്തിക്കുക എന്നതാണ് . ആരാധനാരീതികളനുസരിച്ച്‌ അവയുടെ വലിപ്പവും ആകൃതിയും വ്യത്യാസപ്പെടാം വിത്യാസപെടുകയും വേണം ,കാരണം നൂറാള്‍ കൂടുന്ന ഇടതു പത്താളുകളുടെ മാത്രം സൗകര്യം ഉണ്ടായാല്‍ ഉള്ള ബുദ്ടിമുട്ടു നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ .. അതത് പ്രദേശത്തിന്റെ ആവശ്യത്തിന് അനുസരിച്ചായിരിക്കണം അവയുടെ നിര്‍മാണം . അതുപോലെ ആത്‌മീയതയുടെയും ഭക്‌തിയുടെയും ചൈതന്യം താല്‍പര്യപ്പെടുന്നത്‌ ആരാധനാലയങ്ങള്‍ പരമാവധി ലളിതവും അനാര്‍ഭാടവും ആയിരിക്കണമെന്നാണ്‌. "" `മസ്‌ജിദുകള്‍ ആര്‍ഭാടപൂര്‍ണമാക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല' ""എന്ന്‌ പ്രവാചകന്‍ പറഞ്ഞത്‌ അക്കാര്യം മനസ്സില്‍വെച്ചുകൊണ്ടാണ്‌. പണക്കൊഴുപ്പും ധൂര്‍ത്തും പൊങ്ങച്ചവും മാത്സര്യവും പ്രകടിപ്പിക്കാനുള്ള വേദികളായി ആരാധനാലയങ്ങള്‍ മാറുമ്പോള്‍ അവയുടെ ലക്ഷ്യം പൂര്‍ണമായും അട്ടിമറിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. മദീനയില്‍ പ്രവാചകന്‍െറ ശ്രേഷ്‌ഠ മസ്‌ജിദ്‌ മണ്ണുകൊണ്ടുള്ള ഇഷ്ടികയും ഈത്തപ്പനത്തടിയും ഓലയും കൊണ്ടാണ്‌ നിര്‍മിതമായിരുന്നതെന്ന്‌ ചരിത്രം പറയുന്നു. എന്നാല്‍ ഇന്ന് ആ തിരുമേനിയുടെ പള്ളിയുടെ ആര്‍ഭാടം കണ്ടവര്‍ക്ക് അറിയാം . ആര്‍ഭാടത്തിന്റെ തള്ളിപ്പ് എത്രയാണെന്ന് . ( അല്‍ഹംടുലില്ലാഹു ആ ഖബറിടം അവര്‍ വെറുതെ വിട്ടു ) നാല്‌ പ്രവാചകശിഷ്യന്മാരുടെ കാലത്തും ആ പള്ളികള്‍( ൯ മക്ക/മദീന )ആര്‍ഭാടപൂര്‍വം പുതുക്കിപ്പണിയാന്‍ ശ്രമങ്ങളൊന്നും ഉണ്ടായില്ല. പില്‍ക്കാലത്ത്‌ രാജഭരണകാലത്താണ്‌ പള്ളികള്‍ ഗംഭീര സൗധങ്ങളായി പണിയുന്ന സംസ്‌കാരം ഉടലെടുത്തത്‌. സ്വര്‍ണവും വെള്ളിയും മാര്‍ബിളും വിലയേറിയ മറ്റു സാമഗ്രികളും ഉപയോഗിച്ചു. ശില്‍പകലയുടെ വിശ്വോത്തര മാതൃകകളാക്കി ദേവാലയങ്ങള്‍ നിര്‍മിക്കുന്ന ജ്വരം പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌ തുടങ്ങുന്നത്‌. മറ്റു മതസ്ഥരുമായുള്ള മത്സരങ്ങളില്‍ ജയിക്കണമെന്ന വികാരം ഇതിനൊരു പ്രധാന കാരണമായിരുന്നിരിക്കണം. നമ്മള്‍ കാണുന്ന ക്രൈസ്‌തവ ദേവാലയങ്ങളുടെ ഒരു പകര്‍ച്ച ഉണ്ടോ എന്ന് പോലും തോന്നിപോകും . മഹാനായ ഇബ്‌റാഹീമും പുത്രന്‍ ഇസ്‌മാഈലും വെറും കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ കഅ്‌ബാലയത്തിന്‍െറ കവാടം നൂറ്റാണ്ടുകള്‍ക്കു ശേഷം കനകനിര്‍മിതിയായി പരിവര്‍ത്തിക്കപ്പെടുന്ന എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി . അമൂല്യമായ പട്ടുവസ്‌ത്രങ്ങള്‍കൊണ്ട്‌ അത്‌ ആണ്ടുതോറും പൊതിയുന്നു ഇതാണോ പ്രവാചക മാതൃക ?

അഭിപ്രായങ്ങളൊന്നുമില്ല:

ബ്ലോഗ് ആര്‍ക്കൈവ്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor