2013, മാർച്ച് 28, വ്യാഴാഴ്‌ച

വലിയ്യും മസിദ്ധനും

യദാര്‍ത്ഥ ഏക ദൈവ വിശ്വാസത്തില്‍ നിന്നും മുസ്ലിംകള്‍ വ്യതിചാലിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് " വലിയ്യ്യ്‌ " സങ്കല്‍പം , ദൈവം ചില പ്രത്യക ആളുകള്‍ക്ക് ചില കഴിവുകള്‍( അമാനുഷികത സിദ്ധി ) പ്രത്യകമായി നല്‍കിയിട്ടുണ്ട് എന്നും അത്തരക്കാര്‍ക്ക് അദൃശ്യ ജ്ഞാനം ഉണ്ടെന്നു കരുതുകയും പ്രചരിപ്പിക്കുകയും അത്തരം ആളുകളെ ദൈവത്തിന്റെ വലിയ്യുകള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. അവരെ കാണുന്നതും സാമീപ്യം നേടുന്നതു പുണ്യകരമായി കാണുന്നു . അവര്‍ മരണ പെട്ടാല്‍ അവരുടെ മക്ബരകളില്‍ പോയി ദര്‍ശനം നടത്തി പുണ്യം നേടുന്നു .അവരിലുള്ള ദിവ്യത്വം ആരോപിച്ചു അവര്‍ക്ക് ആഗ്രഹ സഫലീകരണത്തിന് കഴിവ് ഉണ്ട് എന്നും കരുതുന്നു.ഇത്തരത്തില്‍ ഉള്ള വിശ്വാസം ചിലപ്പോള്‍ പ്രവാചരെക്കാള്‍ ഉന്നതരോ ദൈവത്തോളം വലിവരോ ആയി ഇത്തരക്കാരെ കാണുകയും ചെയ്യുന്നു. ദൈവത്തോട് പറയേണ്ടത്‌ അവരോടു പറയുന്നു പ്രാര്‍ത്തിക്കുന്നു , അവരുടെ പൊരുത്തം ആഗ്രഹിക്കുന്നു ,ഗുരുത്വക്കേട്‌ ഭയപ്പെടുന്നു . ഇത്തരത്തിലുള്ള വിഡ്ഢി " സിദ്ധ സങ്കല്‍പം " മുസ്ലിം സമൂഹത്തിനു ഏല്‍പ്പിച്ച വിശ്വാസ ജീര്‍ണതക്ക് കയ്യും കണക്കുമില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ബ്ലോഗ് ആര്‍ക്കൈവ്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor