2013, മാർച്ച് 28, വ്യാഴാഴ്‌ച

ഗള്‍ഫ്‌ എന്ന പച്ചപ്പ്

ഗള്‍ഫ്‌ എന്ന പച്ചപ്പ് നമ്മുടെ നാടിനു ഒരുപാട് പുരോഗതി തന്നിട്ടുണ്ട് , എന്നാല്‍ അതൊക്കെ ഒരുപാട് പേരുടെ കണ്ണീരിന്റെ ഉപ്പുരസം പുരണ്ടതാ . വിരഹത്തിന്റെ നോവിനു ആഴകടലിനോളം ആഴമുണ്ട് താനും .
ഇവിടെ വരുന്നവര്‍ നല്ല ഒരു ശതമാനവും കുറഞ്ഞ കാലത്തേക്ക് ( ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ) എന്നും പറഞ്ഞു വരുന്നവരാ . പക്ഷെ വന്നു പെട്ടാല്‍ ആ രണ്ടു വര്‍ഷത്തെ അവന്‍ ശതം കൊണ്ട് ഗുണിച്ചാലും ഇവിടുന്നു തിരിച്ചു പോവാന്‍ കഴിയാത്ത പ്രശ്നങ്ങളില്‍ ( സ്വയം ഉണ്ടാക്കുന്നതു...) പെട്ട് നട്ടം തിരിയുന്നു , ദൈവം തന്ന ആയുസ്സും അതിലേക്കു പത്താളുടെ ആയുസ്സ് കടമെടുതാലും തീരാത്ത പ്രശ്നങ്ങളില്‍ അവന്‍ ആടിയുലയുന്നു .
ഗള്‍ഫുകാരന്‍ നല്ല ഫലം തരുന്ന മാവ് പോലെയാണ് . നല്ല തണ്ടും തടിയും ഭംഗിയും കായ്ഫലവും ഉണ്ട് പക്ഷെ എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി . ഒരു മരവും സ്വന്തം കായ്‌ കനികള്‍ ഭക്ഷിക്കുന്നില്ലല്ലോ ! അവന്‍ സ്വപ്ന സാക്ഷാകാരമായി കെട്ടിപോക്കുന്ന മണി മന്ദിരങ്ങളില്‍ അവന്‍ അന്തിയുരങ്ങുന്നില്ല വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ അവന്‍ യാത്രചെയ്യുന്നില്ല . അധ്വാനിക്കുന്നത് അനുഭവിക്കാന്‍ വിധി ഇല്ലാത്ത വിഡ്ഢികള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ബ്ലോഗ് ആര്‍ക്കൈവ്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor