ഒരു അറേബ്യന്‍ കഥ
------------------------------
പിതാവ് അതിരാവിലെ മൂത്ത മകനെ ഫജ്ര്‍ നമസ്കാരത്തിന് വിളിച്ചെഴുന്നെപ്പിച്ചു പള്ളിയിലേക്ക് നടന്നു, മടിയനായ പുത്രന് ഉറക്കച്ചവടോടെ സ്വീകരണ മുറിയിലെ സോഫയില്‍ ഇരുന്ന് ഉറങ്ങിപോയി. നമസ്കാരം കഴിഞ്ഞ്പിതാവ് വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു ബെജാറിലായ മകന് പിതാവില്‍ നിന്നും രക്ഷപ്പെടാന്‍ അവിടെ കിടന്നിരുന്ന മാതാവിന്റെ ഹബായ(പര്‍ദ്ദ) എടുത്തണിഞ്ഞു നമസ്കാരത്തിന് നിന്നു. അകത്ത് കയറിയ പിതാവ് നമസ്കാരം നിര്‍വഹിക്കുന്ന ഭാര്യയുടെ അടുത്ത്ചെന്ന് ഒറ്റ രാത്രികൊണ്ട് നിന്റെ ലീവ് കഴിഞ്ഞോടീ മുറിയിലേക്ക് വാ കാണിച്ചു തരാംന്ന് പറഞ്ഞത്കേട്ട് ചിരിപൊട്ടിയ മകനെപുറം കാല് മടക്കി നന്നായിപെരുമാറി നാണക്കേടും കലിയും പിടിച്ച ആ പിതാവ്.