2010, മാർച്ച് 3, ബുധനാഴ്‌ച

എന്‍റെ അവള്‍

ഇന്നും ഞാന്‍ പോസ്റ്റ്‌ ബോക്സ്‌ നോക്കി . എന്നാല്‍ ഒന്നും എനിക്കതില്‍ കാണാനായില്ല നിരാശനായി പോസ്റ്റ്‌ ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സില്‍ പതിച്ചുവെച്ച ആ സുന്ദര രൂപം  പുറത്തേക്ക് ചാടി എനിക്ക് ചുറ്റും മായാവലയമായി നില്‍ക്കുന്നത് പോലെ തോന്നി. ഉള്ളിന്റെ ഉള്ളില്‍ വല്ലത്തൊരു തേങ്ങല്‍ . നെഞ്ചിനു വല്ലാത്തൊരു ഭാരം , ഒരു നീറല്‍. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബുവിന്റെ കയ്യില്‍ കാറിന്‍റെ താക്കോല്‍ കൊടുത്ത് വണ്ടിയെടുക്കാന്‍ പറഞ്ഞു . അവന്‍ എന്‍റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി പാസാക്കി.
              പോസ്റ്റ്‌ ഓഫീസില്‍ നിന്നും റൂമിലേക്കുള്ള യാത്രയില്‍ കൂട്ടുകാരന്‍ എന്നോട് കാര്യങ്ങള്‍ തിരക്കി എന്താ ഇക്കാ മുഖം വല്ലാതെയിരിക്കുന്നത് ? ഞാനൊന്നും മറുപടി പറഞ്ഞില്ല . ചോദിയ്ക്കാന്‍ ഒന്നും ഇല്ലഞ്ഞിട്ടോ അതോ ചോദിച്ചിട്ടും കാര്യമില്ലഞ്ഞിട്ടോ എന്തോ പിന്നെ അവനൊന്നും ചോദിച്ചതും ഞാനൊന്നും പറഞ്ഞതുമില്ല. പുറത്തുനിന്നും തണുത്ത കാറ്റ് ഉള്ളിലേക്ക് വീശിയപ്പോള്‍ മനസ്സ് വല്ലാതെ ഒരുപാടു പിറകിലേക്ക് പോയി. ഇതിനടയില്‍ റൂമില്‍ എത്തിയത് ഞാനറിഞ്ഞില്ല .ഇക്കാ ഇറങ്ങ്‌ റൂമെത്തി ഇക്കാ കേറിക്കോ ഞാന ബഗാലയില്‍ നിന്നും ഫോണ്‍ കാര്‍ഡ്‌ വാങ്ങി ഇപ്പൊ വരാം അതും പറഞ്ഞവന്‍ തൊട്ടടുത്ത ബാഗാലയിലെക്കും ഞാന്‍ റൂമിലേക്കും പോന്നു . ഞാനും എന്നെ ഇക്കയെന്നും വിളിക്കുന്ന എപ്പോഴും എന്‍റെ കൂടെ മാത്രം നില്‍ക്കാന്‍ താത്പര്യപെടുന്ന ഞാന്‍ കുഞ്ഞു എന്ന് വിളിക്കുന്ന നാട്ടില്‍ ഞങ്ങള്‍ തമ്മില്‍  ഏകദേശം നാനൂറു കിലോമീറ്റര്‍ എങ്കിലും ദൂരമുള്ള  ഇവിടെ വന്നതിനു ശേഷം മാത്രം പരിജയമുള്ള ഞാന്‍ കുഞ്ഞു എന്ന് വിളിക്കുന്ന എന്‍റെ പ്രിയ സുഹൃത്ത് സമീര്‍ . എന്നേക്കാള്‍ രണ്ടു വയസ്സിനു മൂപ്പുന്ടെങ്കിലും എന്നെ ഇക്കയെന്നെ വിളിക്കൂ .തുടക്കത്തില്‍ ഞാനത് സഹിച്ചിരുന്നില്ല എന്നെ ഒരു വയസ്സനക്കാനുള്ള ശ്രമമല്ലേ എന്നുപോലും ഞാന്‍ തെട്ടിധരിച്ചുട്ടുണ്ടായിരുന്നു.
    poornamalla ------------

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

muzhuppikk mashe

അജ്ഞാതന്‍ പറഞ്ഞു...

VEDI

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor