2010, മാർച്ച് 3, ബുധനാഴ്‌ച

പ്രണയിനി

പ്രണയിനി

 

 
                       തിരക്കേറിയ റോഡിലൂടെ വണ്ടി ഓടിക്കല്‍ മെനക്കെട്ട പരിപാടിയാണ്. പരിപൂര്‍ണമായും മനസ്സും ശരീരവും ഡ്രൈവിങ്ങില്‍ ആയിരിക്കണം പക്ഷെ എന്‍റെ കൈ ചെറുതായി വിറക്കുന്നു .മനസ്സില്‍ വല്ലാത്ത പെരുമ്പറ. സിഗ്നല്‍ പൊയന്റില്‍ ചവിട്ടി നിര്‍ത്തി റിയര്‍ വ്യൂ ഗ്ലാസില്‍ പിന്‍സീറ്റില്‍ ഇരിക്കുന്ന ആളെ നോക്കി . പുറത്തെ കാഴ്ച നോക്കിയിരിക്കുകയാണ്. എന്നെ ശ്രദ്ധിക്കുന്നില്ല ഞാനൊന്നു ചുമച്ചു നോക്കി എന്നിലേക്ക് ശ്രദ്ധതിരിക്കാന്‍ വേണ്ടിയുള്ള ചെറിയ ഒരു ശ്രമം. ആ ശ്രമം വിഫലമായി പോകാനുള്ള സിഗ്നല്‍ ആയപ്പോള്‍ വണ്ടി ഞാന്‍ മുന്നോട്ടെടുത്തു. ഇനിയും നാലഞ്ചു കിലോമീറ്റര്‍ ദൂരം ഉണ്ട് ലക്ഷ്യത്തില്‍ എത്താന്‍ , ഞാന്‍ ആകെ പോല്ലാപിലാണ് അതിനു കാരണവും ഞാന്‍ തന്നെ .എനിക്കൊരു വല്ലാത്ത സ്വഭാവം ഉണ്ട് മനസ്സില്‍ തോന്നിയത് സത്യസന്ധമായി പറയുക എന്നത് ,അതാണിപ്പോള്‍ എന്നെ ഈ അവസ്ഥയിലആക്കിയിരിക്കുന്നത്. തൊടുത്ത വിട്ട അംബ് പോലെയെല്ലേ വാക്കുകള്‍ തിരിച്ചെടുക്കാന്‍ പറ്റുമോ . പക്ഷെ സോറി പറയാനൊന്നും എന്നെ കിട്ടില്ല . അതെനിക്ക് ഇഷ്ട്ടവുമല്ല . ഓരോന്ന് ആലോജിച്ചപ്പോഴേക്കും ലകശ്യത്തിലെത്തി വാഹനം നിറുത്തി ചൈല്‍ഡ് ലോക്ക് ചെയ്തിരുന്ന ഡോര്‍ തുറന്നുകൊടുക്കാന്‍ ഞാന്‍ എന്‍റെ ഡോര്‍ തുറന്നതും വേണ്ട കുറച്ചു കഴിയട്ടെ അപ്പോഴേക്കും മോനുണരും, എന്നാല്‍ പിന്നെ അവനെ എടുക്കാതെ തന്നെ എനിക്ക് മുകളിലേക്ക് സ്ററപ്പുകള്‍ കേറി പോകാല്ലോ . അല്ല എനിക്ക് പോണം ഞാന്‍ പറഞ്ഞു . എന്താ ധൃതി ? അല്ല നാളേക്കുള്ള കുറച്ചു ഐറ്റംസ് വാങ്ങണം ഇന്ന് വ്യഴായ്ച്ചയല്ലേ ഇപ്പോള്‍ സമയം എട്ടു മുപ്പത് , ഇപ്പോള്‍ ചെന്നാല്‍ തിരക്കാതെ എളുപ്പം സാധനങ്ങള്‍ വാങ്ങിപോരാം . കുറച്ചു കഴിഞ്ഞാല്‍ കമ്പനിക്കരെത്തിയാല്‍ ഒന്നും നടക്കില്ല പിന്നെ ട്രാവല്സിലും ഒന്നു കേറണം മോളുടെ പാസ്പോര്‍ട്ട് പുതുക്കിയത് വന്നിട്ടുണ്ടെന്ന് ഉച്ചക്കവര്‍ വിളിച്ചു പറഞ്ഞിരുന്നു സാധനങ്ങള്‍ വാങ്ങി അവര്‍ അട്ക്കുംപോഴെക്ക് അതും വാങ്ങിക്കണം .
 തുളസിയേട്ടന്‍ ഒന്നു ക്ഷമിക്ക് മോന്റച്ചനു ‍ ഓവര്‍ ടൈം ഉള്ളതിനാലും നമ്മള്‍ രണ്ടു ഫാമിലികള്‍ തമ്മിലുള്ള നല്ല ബന്ധവും കൊണ്ടല്ലേ  ഇന്നീ കാറില്‍ ഞാനും മോനും കേറേണ്ടി വന്നത് . പക്ഷെ അതിങ്ങനെ ഒരു തരത്തില്‍ ആകുമെന്ന് ഞാന്‍ കരുതിയില്ല .എനിക്ക് കൂടി പറയാനുള്ളത് കേട്ടിട്ട് പോയാല്‍ മതി. നമ്മള്‍ കിടുബങ്ങള്‍ തമ്മില്‍ ഒരു എട്ടു വര്‍ഷത്തെ ഇഴപിരിയാത്ത ബന്ധം ഇല്ലേ ? എന്നിട്ടും തുളസിയെട്ടന്‍ എന്നോടിങ്ങനെ പറഞ്ഞല്ലോ .ഒന്നുമില്ലെങ്കിലും മായ ചേച്ചിയെ എങ്കിലും ഓര്‍ത്തില്ലല്ലോ . ഇത്രക്ക് സുന്ദരിയായ സ്വഭാവ ശുദ്ധിയുള്ള ആ ചേച്ചിയെ നിങ്ങള്‍. കഴിഞ്ഞോ ? ഞാനെന്ത് ചെയതന്നാ നീയി പറയുന്നത് .? ഫ്ലാറ്റില്‍ നിന്നും നീ കാറില്‍ കേറിയ ഉടനെ തന്നെ എന്‍റെ മനസ്സില്‍  ഒരുപാട് മുമ്പ് നീ പറഞ്ഞ നലെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നീഇവിടെ വന്നത് മുതല്‍ . നിന്നോടെനിക്ക് പ്രത്യക വാത്സല്ല്യം ഉണ്ടായിരുന്നു. നിന്‍റെ കണ്ണുകളും ആ ചിരിയും ഒക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. നിന്നോട് മിണ്ടാനും സംസാരിക്കാനും എനിക്ക് ഇഷ്ട്ടമായിരുന്നു. നമ്മള്‍ കൂട്ടതിലിരുന്നു സംസരിക്കുംബോഴെക്കെ നിന്‍റെ ആ കണ്ണുകളിലേക്ക് നീയും മറ്റാരും അറിയാതെ ഞാന്‍  എത്ര നേരം നോക്കിയിരിന്നിട്ടുന്ടെന്നോ. കണ്ട നാള്‍ മുതല്‍ നിന്‍റെ ഈ മുഖം എന്നെ വല്ലാത്തൊരു  മാനസിക സ്ഥിതിയില്‍ എത്തിച്ചിരുന്നു. അതിത്ര കാലം പുറത്ത് പറയാതെ മനസ്സില്‍ കൊണ്ട് നടന്നതുതന്നെ നമ്മള്‍ ഫാമിലികള്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ മാത്രമാണെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? അവളുടെ ചോദ്യവും അതിനുള്ള എന്‍റെ ഈ മറുപടിയും ആയപ്പോഴേക്കും എന്‍റെ ശക്തിയൊക്കെ തീരുന്നത്പോലെയായി അല്ല തീര്‍ന്നിരുന്നു. കുറെ നേരം പുറത്തേക്ക് നോക്കിയിരുന്നു നിര്‍വികാരനായി .പിന്നെ മനസ്സിന് ധൈര്യമേകി നന്നായൊന്നു നെടുവീര്‍പ്പിട്ട് അവള്‍ക്ക് നേരെ തിരിഞ്ഞു പറഞ്ഞു. നോക്ക് എനിക്കിനി ഒരുപാടൊന്നും പറയാനില്ല എന്നെ മനസ്സിലക്കുമെങ്കില്‍ ഇത് കൂടി പറയാം . നിന്‍റെ കണ്ണുകളും മറ്റും എന്നെ ഒരുപാടു ആകര്ഷിച്ചുട്ടുണ്ടുയെന്നത് സത്യമാണെങ്കിലും,നിന്‍റെ ശരീരം ഞാന്‍ ആഗ്രഹിച്ചിട്ടില്ല .എന്‍റെ മനസ്സില്‍ നിനക്കുള്ള സ്ഥാനം മറ്റൊന്നാണ് അത് നീ മനസ്സിലാക്കുമെങ്കില്‍ ആക്ക്. അതല്ലാതെ എനിക്കൊന്നും പറയാനില്ല. നിന്‍റെ കണ്ണുകളെ ഇഷ്ട്ടപെടാന്‍ എനിക്ക് ഒന്നും തടസ്സമല്ല നീ പോലും. മതി പുറത്തിറങ്ങു ഇനി ആരെങ്കിലും ശ്രദ്ധിച്ചാല്‍ അത് മതിയാവും. പിന്നെ ഇക്കാര്യം നീയും ഞാനും മാത്രമേ അറിയൂ അറിയാവൂ . മൂന്നാമതൊരാള്‍ അറിയാന്‍ നീ കാരണക്കാരിയവരുത്. 
  •  ഞാനിത്രയും  പറഞ്ഞപ്പോഴേക്കും അവള്‍ പുറത്തിറങ്ങി ഇനിയും ഉറക്കം ഉണരാത്ത മോനെയും തോളില്‍ ഇട്ടു  ഫ്ലാടിലെക്ക് നടക്കാന്‍ തുടങ്ങി.ഫ്ലാറ്റിന്റെ ഗേറ്റ്ലെത്തിയപ്പോള്‍ ഒന്നു തിരിഞ്ഞു അവളുടെ ആ പോക്കും നോക്കിയിരിക്കുന്ന എന്നെ നോക്കി സമൃതമായ ഒരു തേന്‍ പുഞ്ചിരി നല്‍കി സ്റെപ്പുകള്‍ കേറിത്തുടങ്ങി . കണ്ണില്‍ നിന്നും ആ സുന്ധരരൂപം മായുന്നത് വരെ ഞാന്‍ അവിടെ നിന്നും ഞാന്‍ അനങ്ങിയില്ല. എന്‍റെ മനസ്സില്‍ താളമേള കൊഴുപ്പ് ഞാനറിയുന്നു അതില്‍ ഞാനലിയുന്നു.................................................

2 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

ഇത് ഒരു നടക്ക് പോകുന്ന പ്രശ്നമല്ല അല്ലേ.......?.......:)

BAPPU പറഞ്ഞു...

no wait and see

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor