2010, ജൂലൈ 8, വ്യാഴാഴ്‌ച

നമ്മളില്‍ ചിലരുടെ കഥ

സഫിയതാത്ത
-------------------
ഞാന്‍  എന്‍റെ ഉമ്മാന്റെ ഓപരേഷനുമായി ബന്ധപെട്ടു മലപ്പുറം ജില്ലയിലുള്ള മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലില്‍ ഒരുപാട് ദിനങ്ങള്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അന്നു ഞങ്ങളുടെ തൊട്ടടുത്ത റൂമില്‍ അസുഗമായി  കിടന്നിരുന്ന ജെഷ്ടത്തിയെ കാണാന്‍ വന്നിരുന്ന ഒരു പാവം അനിയത്തി കുട്ടിയുണ്ടായിരുന്നു. ഞാന്‍ എന്നെ കാണുമ്പോള്‍ പലപ്പോഴഴി കണ്ട പരിജയതിന്റെ പുറത്ത് ചിരിച്ചോ ഇല്ലയോ എന്ന മട്ടില്‍ ചെറു ചിരിയുണ്ടായിരുന്നു. ഇതിനിടയില്‍ ഒരുച്ച നേരം ഏകദേശം മൂന്ന് മണിയോടടുത്ത സമയം അപ്പുറത്തെ റൂമില്‍ നിന്നും ഞാന്ങ്ങല്‍ക്കവിടെ കേള്‍ക്കാവുന്ന സ്വരത്തില്‍ എങ്കിലും അടക്കം പിടിച്ച സംസാരവും വിതുമ്പലും. സര്‍ജറി കഴിഞ്ഞു  വിശ്രമത്തിലായിരുന്ന ഉമ്മ എന്നെയും ഞാന്‍ ഉമ്മനെയും മാറി മാറി നോക്കി .ഉമ്മ മറ്റെന്തോ ഭയന്നു  എന്നോട് അവിടൊന്നു പോയി നോക്കാന്‍ പറഞ്ഞു . പാതി ചാരിയിരുന്ന വാതിലിലില്‍ ചെറുതായി ഒന്നു മുട്ടി അകത്തേക്ക് സലാം പറഞ്ഞു . ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സലാം മടക്കം കിട്ടിയപ്പോള്‍ ഞാന്‍ അകത്തേക്ക് കേറി എന്നെ കണ്ടതും കണ്ണ് നീര്‍ തുടചെഴുന്നെട്റ്റ് ആ കുട്ടി എന്‍റെ ഉമ്മാന്റെ അടുത്തേക്ക് പോയി. ഞാന്‍ സഫിയാതാന്റെ കട്ടിലിനടുത്തുള്ള ബെഞ്ചിലും ഇരുന്നു. അല്‍പദിവസങ്ങളിലെ പരിജയമേ ഞങ്ങള്‍ പരസ്പരം ഉണ്ടയിരുന്നു എങ്കിലും ചിരപരിജരെ പോലെ ഞങ്ങള്‍ നന്നായി അടുത്തിരുന്നു. ആ സ്വാതന്ത്ര്യം വെച്ച് ഞാന്‍ ‍അവരോടു കാര്യം തിരക്കി. 
സംഗതി കേട്ടപ്പോളല്ലേ, നിസ്സാരം എങ്കിലും ഗുരതരമാണെന്ന് മനസ്സിലായത് .
           പ്രശ്നം സഫിയാത്ത എന്നോട് വിവരിച്ചത് ഇങ്ങനെ   ഈ കുട്ടിയുടെ കല്ല്യാണം ഇപ്പോള്‍ കഴിഞ്ഞതെ ഉള്ളൂ  പുതിയാപ്പള  ഗള്‍ഫിലാണ് , ഈ കുട്ടിയെ പുതിയാപ്ലക്ക് ജീവനാണ് സ്നേഹിച് കൊള്ളുന്ന ടൈപ്പ് . ഡിഗ്രിക്ക് പ്രൈവറ്റ് ആയി പഠിക്കുന്ന ഈ കുട്ടി   നാലഞ്ചു ദിവസം മുമ്പ് കൂട്ടുകാരികളുമായി  യൂനിവേര്‍സിടിക്ക് പോയി .പക്ഷേ ഇക്കാര്യം ഗള്‍ഫില്‍ ഉള്ള ഭര്‍ത്താവിനെ അവിടെ നിന്നും വന്നതിനു ശേഷമാണ് അറിയിക്കുന്നത് . ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഈ കുട്ടിയുമായി വഴക്കാണ് . കുട്ടിക്കും ഭര്‍ത്താവ് ജീവനാണ് അദ്ദേഹം ഉപേക്ഷിക്കുമോ എന്ന പേടിയും ഉണ്ട്. കാരണം വളരെ പോസ്സെസ്സീവ് ആണ് മണവാളന്‍ ഇടം വലം തിരിയാന്‍ സമ്മതിക്കില്ല .അതുകൊണ്ട് തന്നെ ഈ കുട്ടി വളരെയധികം സൂശ്ചിച്ചാണ് നടക്കുന്നതും ഇറക്കുന്നതും . ഞാന്‍ അവളോട്‌ പറഞ്ഞിട്ടുണ്ട് ഓര്‍ക്ക്‌ ആണുങ്ങള്‍ക്ക് എല്ലാം എളുപ്പമാ. അവുടുന്നു രണ്ടു വരി നീട്ടിയെഴുതിയാല്‍ തീര്‍ന്നു നമ്മുടെ കാര്യം . ഉള്ളു നീറിയാലും പുറത്തുകാണിക്കാതെ തന്റേടത്തോടെ മറ്റൊരു ബന്ധം ഉണ്ടാക്കാന്‍ അധിക സമയമൊന്നും വേണ്ട.  എന്നാല്‍ നമ്മള്‍ പെണ്ണുങ്ങള്‍ക്ക്‌ ഇതൊന്നും അത്ര എളുപ്പല്ലെന്നു ഓര്‍ക്കണം . പോയാല്‍ പോയത് തന്നെ ,
ഞാനിതെക്കെ കേട്ട് അന്തം വിട്ടങ്ങനെ ഒരുപാടു നേരം അങ്ങിനെ ഇരുന്നു എന്ത് പറയണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടാതെ ഞാന്‍ പുറത്തേക്കിറങ്ങി . എന്‍റെ മനസ്സില്‍ ഒരു പാട് മുഖങ്ങള്‍ മിന്നി മറഞ്ഞു. കാന്റീനു തൊട്ടുള്ള മരത്തിന്റെ തണലില്‍ നിറുത്തിയിട്ടിരുന്ന ബൈക്കില്‍ ഇരുന്നു എങ്ങോട്ടെന്നില്ലാതെ നോക്കി . ഇവിടെത്തെ തെറ്റും ശരിയും കണ്ടെത്താന്‍ ഒരുശ്രമം നടത്തി എന്നാല്‍ ഫലം തഥൈവ . പക്ഷേ ഒന്നെനിക്ക് ഉറപ്പായി. ആരും തെറ്റുകാരല്ല എന്നത് . 


     ഇത് ഞാന്‍ അനുഭവിച്ച തൊട്ടറിഞ്ഞ ഒരു ശരി . ഇതുപോലെ നിങ്ങളുമായി പങ്കവെക്കാന്‍ ഒരുപാടുണ്ട് . സഹിക്കണേ ..................................................

2 അഭിപ്രായങ്ങൾ:

Sabu Hariharan പറഞ്ഞു...

ശരിയും തെറ്റും ഇന്നും തർക്കിച്ചു കൊണ്ടിരിക്കുന്നു.. അവരറിയുന്നില്ല..രണ്ടൂം ഒരു നാണയത്തിന്റെ ഇരു പുറമാണെന്ന സത്യം.. ഒരാൾക്ക്‌ മറുവശത്ത്‌ എന്താണെന്ന് അറിയാൻ കഴിയില്ലല്ലോ..

BAPPU പറഞ്ഞു...

സബുവിനോട് യോജിക്കുന്നു . സത്യത്തില്‍ ഈ തെറ്റും ശരിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെ പശ്ചെ ഒന്നു മറ്റൊന്നിനെ തിരിച്ചറിയുന്നില്ല എന്ന് മാത്രം . അഭിപ്രായത്തിനു നന്ദിയുണ്ട്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor