2010, മാർച്ച് 30, ചൊവ്വാഴ്ച

ടീകോമും സ്മാര്‍ട്ട്‌ സിറ്റിയും

ടീകോമും സ്മാര്‍ട്ട്‌ സിറ്റിയും
മൂക്ക് കീപോട്ടായ ഒരു മലയാളിയും  സ്വപ്നം കാണുന്നില്ല ടീകോം ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി തുടങ്ങുമെന്ന് . അതിനുള്ള കാരണം ചാനല്‍ മാസ്ററര്‍മാര്‍ക്ക് അറിയില്ലെങ്കിലും മുണ്ടുത്ത്  മടക്കികുത്തുന്ന സകലമാന കേരളീയനും, ടീകോം എന്ന കോമിനും, ഉമ്മനും കൂട്ടര്‍ക്കും നന്നായറിയാം . എനിക്ക് തോന്നുന്നത് ഇക്കാര്യം അറിയാത്തവരായി ഒരു കൂട്ടര്‍ മാത്രമേ ഭൂമിമലയാളത്തില്‍ ഉള്ളൂ . അതാരന്നരിയണ്ടേ ? അക്കൂട്ടരാണ് നമ്മുടെ പാവം വാര്‍ത്താ അവതാരകര്‍ . ചാനല്‍ മുതലാളിമാര്‍ അറിഞ്ഞിട്ടും അറിയാത്തപോലെ പാവം ഈ കിദആങ്ങളെ ഇട്ടു വട്ടം കറക്കി " അവര്‍ " തികപ്പിക്കുന്നു . എന്തെങ്കിലും വിഷയം ഇല്ലതെങ്ങനെ .........

                ഇപ്പോള്‍ ടീകോമും ഉമ്മനും തമ്മിലാണ് ധാരണ അതെന്താണെന്ന് ശരിക്കും അറിയണമെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരം ഒഴിയണം. ഇപ്പോള്‍ ടീകമിനാവശ്യം എങ്ങിനെയെങ്കിലും ഈ സര്‍ക്കാര്‍ ഇറങ്ങുന്നത്വരെ മുട്ടാപ്പോക്ക് പറഞ്ഞു സമയവും കാലവും തീര്‍ക്കണം . ഈ സര്‍ക്കാരിന്റെ കഥ കഴിഞ്ഞിട്ടേ ടീകോം ഇനി നയാപൈസ ഇറക്കൂ .കഴിഞ്ഞ ഉമ്മന്‍ സര്‍ക്കാരിന്റെ കാലത്ത്  ഇന്‍ഫോ പാര്‍ക്ക്‌   പുളിന്കുരുപോലെ കയ്യില്‍ കിട്ടിയിരുന്നതായിരുന്നു അത് ഇല്ലാതാക്കിയത് ഈ അച്ചുമാമാനാണ് . ടീകോമിനും കയ്യിട്ടുവാരആന്‍  തക്കം പാര്‍ത്തിരിക്കുന്ന ഉദ്യോഗസ്ഥ,രാഷ്ട്രീയക്കാര്‍ക്ക് ഈ അച്ചു മാമനുള്ളപ്പോള്‍ നക്കാന്‍ കിട്ടില്ലെന്നറിയാം . അതിനു മറ്റേ പട തന്നെ വരണം . അതുവരെ നമുക്കും  കാത്തിരിക്കാം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമെങ്കിലും  . ചെന്നായവരുന്നതും കാത്ത് .

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

u gra excellent

മാനവധ്വനി പറഞ്ഞു...

അതേ.. താങ്കൾ പറഞ്ഞതാണു ശരി..

മാനവധ്വനി പറഞ്ഞു...

അതേ.. താങ്കൾ പറഞ്ഞതാണു ശരി..

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor